തന്നെ കുടുക്കാൻ ബി.െജ.പി എം.പി സോണിയയുമായി ഗൂഢാലോചന നടത്തിയെന്ന് അരുൺ ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ അഴിമതി ആരോപണത്തിന് പിന്നിൽ ബി.ജെ.പി എം.പിയാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. തന്നെ കുടുക്കിലാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് ഒരു എം.പി കത്തയച്ചിരുന്നു. അദ്ദേഹം സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുകയും തന്നെ കുടുക്കിലാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നുവെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. കീര്‍ത്തി ആസാദിെൻറ പേരെടുത്ത് പറയാതെയായിരുന്നു ജയ്റ്റ്‌ലിയുടെ പരാമര്‍ശം. ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ജയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്. ഡി.ഡി.സി.എ അഴിമതിയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് കീർത്തി ആസാദ് വ്യക്തമാക്കിയതിന് പിന്നാലെയാണ് അരുൺ ജെയ്റ്റ്ലിയുടെ അഭിമുഖം പുറത്തുവന്നത്.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് മുന്നിൽ ഡി.ഡി.സി.എ വിഷയം എത്തിയത് ആസാദ് സോണിയയുമായി നടത്തിയ ഗൂഢാലോചനയെ തുടർന്നാണെന്നാണ് ജയ്റ്റ്ലിയുടെ ആരോപണം. ക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ടെന്നും അതേ സമയം തട്ടിപ്പോ വഞ്ചനയോ ഉണ്ടായിട്ടില്ലെന്നുമാണ് എസ്.എഫ്.ഐ.ഒയുടെ 2013ലെ റിപ്പോർട്ടിൽ പറയുന്നത്്. തനിക്ക് അതിൽ പങ്കില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. ആരോപണങ്ങൾ വീണ്ടും രാഷ്ട്രീയ ലക്ഷ്യത്തിനായി ഉയർത്തുകയാണ്. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെതിരെ നടന്ന സി.ബി.ഐ റെയ്ഡിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇങ്ങനെയൊരു ആരോപണവുമായി കെജ്‌രിവാൾ രംഗത്ത് വന്നതെന്നും ജയ്‌റ്റ്‌ലി പറഞ്ഞു.
തെൻറ കുടുംബാംഗങ്ങള്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന എ.എ.പിയുടെ ആരോപണവും െജയ്റ്റ്‌ലി നിഷേധിച്ചു. കുടുംബാംഗങ്ങളില്‍ ബിസിനസില്‍ താൽപര്യമുള്ള ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.ഡി.സി.എ അഴിമതിയുമായി ബന്ധപ്പെട്ട് എ.എ.പി വെളിപ്പെടുത്തിയ കാര്യങ്ങൾ കീർത്തി ആസാദ് ശരിവെക്കുകയായിരുന്നു. അതേസമയം പ്രതിപക്ഷത്തെ സഹായിക്കുന്ന നടപടികളിൽ നിന്ന് പിന്മാണമെന്ന് ൻ കീർത്തി ആസാദിന് ബി.ജെ.പി നേതൃത്വം താക്കീത് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ബിഹാറിലെ ദർഭംഗയിൽ നിന്നുള്ള എം.പിയാണ് കീർത്തി ആസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.