ജെയ്റ്റ്ലി നപുംസകമെന്ന് കീര്‍ത്തി ആസാദ്; നടപടി സാധ്യത
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ കടുത്ത വിമര്‍ശം ഉയര്‍ത്തിയ ബി.ജെ.പി എംപി കീര്‍ത്തി ആസാദിനെ പാര്‍ടി സസ്പെന്‍്റ് ചെയ്തേക്കും. പാര്‍ലമെന്‍്റ് സമ്മേളനത്തിനു ശേഷം സസ്പെന്‍ഷന്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന. ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെയ്റ്റ്ലിയെ ന്യായീകരിച്ച് പരസ്യമായി രംഗത്ത് വന്നതോടെ കീര്‍ത്തി ആസാദിന്‍െറ നില പരുങ്ങലിലായിട്ടുണ്ട്.
അതിനിടെ, ജെയ്റ്റ്ലിയെ നപുംസകമെന്ന് വിളിച്ച കീര്‍ത്തി ആസാദിന്‍െറ ട്വിറ്റര്‍ അക്കൗണ്ട് തിങ്കളാഴ്ച രാത്രി ഹാക്ക് ചെയ്യപ്പെട്ടു. അക്കൗണ്ട് പിന്നീട് പുനസ്ഥാപിച്ചു. ‘തന്‍െറ ജീവിതം അപായപ്പെടാനിടയുണ്ടെന്നും കരുതിയിരിക്കണമെന്നും പറഞ്ഞ് നിരവധി വ്യക്തികളും ഏജന്‍സികളും വീട്ടില്‍ വന്നിരുന്നു. എന്നാല്‍, പ്രിയ അരുണ്‍ ജെയ്റ്റ്ലീ, താന്‍ നപുംസകങ്ങളെ പേടിക്കാറില്ല’ എന്നായിരുന്നു ആസാദിന്‍െറ ഒടുവിലത്തെ ട്വീറ്റ്. ഇതു കഴിഞ്ഞ് അല്‍പം കഴിഞ്ഞപ്പോള്‍ ആസാദിന്‍െറ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. എന്നാല്‍, അക്കൗണ്ട് പിന്നീട് പുനസ്ഥാപിക്കപ്പെട്ടു.
13 വര്‍ഷം ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായിരിക്കെ ജെയ്റ്റ്ലി നടത്തിയതായി പറയുന്ന അഴിമതി ആം ആദ്മി പാര്‍ടിയാണ് പുറത്തുകൊണ്ടുവന്നത്. എന്നാല്‍, ജെയ്റ്റിലിക്കെതിരെ പാളയത്തില്‍ നിന്നുതന്നെ പടയുയര്‍ന്നു. ജെയ്റ്റ്ലി പ്രസിഡണ്ടായിരിക്കെ ക്രിക്കറ്റ് അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതേ കുറിച്ച് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റും റവന്യൂ ഇന്‍്റലിജെന്‍്റ്സും അന്വേഷിക്കണമെന്നുമായിരുന്നു കീര്‍ത്തി ആസാദിന്‍െറ ആവശ്യം. താന്‍ പറയുന്നത് കള്ളമാണെങ്കില്‍ തനിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യാനും ആസാദ് ജെയ്റ്റ്ലിയെ വെല്ലുവിളിച്ചിരുന്നു.
നിരന്തരമായി ജെയ്റ്റ്ലിക്കെതിരെ ട്വീറ്റ് ചെയ്ത ആസാദിന്‍െറ ഏറ്റവും ഒടുവിലത്തെ ആക്രമണമായിരുന്നു നപുംസകം എന്ന വിശേഷണം. അതിനിടെ, ജെയ്റ്റ്ലിക്കെതിരെ രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.