അബൂദബി ജയിലിലെ മലയാളിയുടെ മോചനം: കേന്ദ്രത്തിന് നിവേദനം
text_fields
ന്യൂഡല്‍ഹി: അബൂദബിയില്‍ ജയിലില്‍ കഴിയുന്ന തിരൂര്‍ സ്വദേശി ഇ.കെ. ഗംഗാധരനെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം തേടി ബന്ധുക്കള്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് നിവേദനം നല്‍കി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കൊപ്പമാണ് ഗംഗാധരന്‍െറ ഭാര്യ ലീലയും ബന്ധുക്കളും ഡല്‍ഹിയിലത്തെി നിവേദനം നല്‍കിയത്. 32 വര്‍ഷമായി അബൂദബിയിലുള്ള ഗംഗാധരന്‍ 2013 ഏപ്രിലിലാണ് അറസ്റ്റിലായത്. ഒരു അറബിക് സ്കൂളില്‍ ഓഫിസ് ബോയ് ആയിരുന്ന ഇയാള്‍ക്കെതിരെ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കുറ്റമാണ് ചുമത്തിയത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതി 2014 മേയില്‍ ശിക്ഷ 10 വര്‍ഷം തടവായി ഇളവ് ചെയ്തു. ഗംഗാധരന്‍ നിരപരാധിയാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടതെന്നും ബന്ധുക്കള്‍ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. പരാതിക്കാരിയായ കുട്ടിയെ പരിശോധിച്ച മെഡിക്കല്‍ ഡോക്ടര്‍മാരുടെ സംഘം കുട്ടി പീഡനത്തിനിരയായിട്ടില്ളെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അത് പരിഗണിച്ചാണ് സുപ്രീംകോടതി വധശിക്ഷ ഇളവ് ചെയ്തത്. കസ്റ്റഡിയില്‍ കുറ്റസമ്മത മൊഴി നല്‍കിയത് ആധാരമാക്കിയാണ് പീഡനശ്രമം നടന്നതെന്ന് സുപ്രീംകോടതി വിലയിരുത്തിയത്. കുറ്റസമ്മത മൊഴിയാണെന്ന് അറിയാതെയാണ് ഗംഗാധരന്‍ പൊലീസ് കസ്റ്റഡിയില്‍ അറബിയില്‍ എഴുതിയ കടലാസില്‍ ഒപ്പുവെച്ചതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.