ജെയ്റ്റ്ലിയുടെ വസതിക്ക് മുന്നിൽ എ.എ.പി പ്രവർത്തകരുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി രാജിവെക്കണമെന്നാവശ്യപ്പെട്ട് എ.എ.പി പ്രവർത്തകരുടെ പ്രതിഷേധം. ജെയ്റ്റ്ലിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ നടന്ന പ്രതിഷേധ സമരം അക്രമാസക്തമായതനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൃഷ്ണമേനോൻ മാർഗിലെ വസതിക്ക് മുന്നിലെ ബാരിക്കേഡുകൾ തള്ളിമാറ്റിക്കൊണ്ടായിരുന്നു പ്രതിഷേധ സമരം. അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ച് പ്രവേശിക്കുന്നതിന് വിലക്കുള്ള സ്ഥലമാണ് കൃഷ്ണമേനോൻ മാർഗ്. എ.എ.പി എം.എൽ.എ ജഗ്ദീപ് സിങും മുൻ നിയമമന്ത്രി സോംനാഥ് ഭാരതിയും പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി. ചെറിയ കാര്യങ്ങൾക്കുപോലും തങ്ങൾക്കെതിരെ സി.ബി.ഐയെ ഉപയോഗിക്കുകയാണ് കേന്ദ്രസർക്കാർ. സമാധാനപരമായ സമരമാണിത്. അരുൺ ജെയ്റ്റ്ലി രാജിവെക്കണമെന്നും ജഗ്ദീപ് ആവശ്യപ്പെട്ടു.
ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസ് അന്വേഷിക്കാൻ കമ്മീഷനെ നിയമിക്കാൻ എ.എ.പി സർക്കാർ ശ്രമിക്കുന്നതിനെതിരെ ഇന്നലെ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഡൽഹി സർക്കാരിന്‍റെ അധികാര പരിധിയിൽ വരില്ലെന്നും അതിനാൽ ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഡൽഹി സർക്കാരിന് അവകാശമില്ലെന്നുമാണ് ബി.ജെ.പിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.