സല്‍മാന്‍ ഖാനെ വിട്ടയച്ചതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അപ്പീലിന്
text_fieldsമുംബൈ: ഒരാളുടെ മരണത്തിനിടയാക്കിയ കാറപകടക്കേസില്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. അവധി കഴിഞ്ഞ് ജനുവരിയില്‍ സുപ്രീം കോടതി തുറക്കുമ്പോള്‍ ഹരജി സമര്‍പ്പിക്കുമെന്ന് ഗവണ്‍മെന്‍്റ് പ്ളീഡര്‍ ഹൈകോടതിയെ അറിയിച്ചു. 2002 സെപ്റ്റംബറില്‍ മുംബൈയിലാണ് കേസിനാസ്പദമായ അപകടം നടന്നത്. സല്‍മാന്‍ ഖാന്‍ ഓടിച്ചതായി പറയുന്ന കാര്‍ അമിത വേഗതയില്‍ വന്ന് റോഡരികില്‍ ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ സല്‍മാനെ വെറുതെ വിട്ട് ബോംബെ ഹൈകോടതി ഈ മാസം പത്തിന് വിധി പ്രസ്താവിച്ചിരുന്നു.
സല്‍മാന്‍ ഖാന്‍ മദ്യപിച്ചു എന്നതും കാറോടിച്ചു എന്നതും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈകോടതി താരത്തെ വിട്ടയച്ചത്. കേസ് പരാജയപ്പെടാനിടയായതില്‍ പ്രോസിക്യൂഷനും സര്‍ക്കാരും ഏറെ വിമര്‍ശം നേരിടേണ്ടി വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.