പ്രളയത്തിനിടെ ശ്വാസംമുട്ടി കൂട്ടമരണം:
text_fieldsചെന്നൈ: പ്രളയത്തിനിടെ മിയോട്ട് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ശ്വാസംമുട്ടി 18പേര്‍ മരിച്ച സംഭവത്തില്‍ ക്രിമിനല്‍ കുറ്റം ആരോപിച്ച് സാമൂഹികപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി, മദ്രാസ് ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കി. ഫെബ്രുവരി 16ലേക്ക് കേസ് മാറ്റിവെച്ച കോടതി സംസ്ഥാന സര്‍ക്കാറിനും ആശുപത്രി ചെയര്‍മാന്‍ പി.വി.എ. മോഹന്‍ദാസിനും സിറ്റി പൊലീസ് കമീഷണര്‍ക്കും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചു.
ആശുപത്രി മാനേജ്മെന്‍റിന്‍െറയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് മന$പൂര്‍വമായ വീഴ്ച സംഭവിച്ചതാണ് കൂട്ടമരണത്തില്‍ കലാശിച്ചതെന്ന് പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ബന്ധപ്പെട്ടവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും അഭ്യര്‍ഥിച്ചു. ഈമാസം 2,3 തീയതികളിലാണ് പരാതിക്കാസ്പദമായ സംഭവം. അഡയാറിന്‍െറ തീരപ്രദേശമായ മണപ്പാക്കത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ ജനറേറ്റര്‍ യൂനിറ്റിലേക്ക് വെള്ളം ഇരച്ചുകയറി വൈദ്യുതിബന്ധം നിലക്കുകയും വെന്‍റിലേറ്റര്‍ തകരാറിലായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 18 പേര്‍ മരിക്കുകയുമായിരുന്നു.
നദീതീരത്തുനിന്ന് 100 മീറ്ററിനുള്ളില്‍ ആശുപത്രി കെട്ടിടം നിര്‍മിക്കാന്‍ നിയമം മറികടന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കിയതായും അനധികൃത കെട്ടിടം പൊളിച്ചുനീക്കണമെന്നും ഹരജിക്കാരന്‍ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.