എം.പിമാരുടെ ശമ്പളം ഇരട്ടിയാക്കും
text_fieldsന്യൂഡല്‍ഹി: എം.പിമാരുടെ ശമ്പളം ഇരട്ടിയാക്കാൻ പാര്‍ലമെൻററികാര്യ മന്ത്രാലയത്തിൻെറ ശിപാർശ. ബജറ്റ് സമ്മേളനത്തിൽ ഇത് അവതരിപ്പിക്കും. ശമ്പളം അര ലക്ഷത്തിൽ നിന്നും ഒരു ലക്ഷമാക്കാനാണ് ശിപാർശ. ഒാഫീസ് അലവൻസ് 45,000ത്തിൽ നിന്ന് 90,000 തുകയുമാക്കും. പുതിയ നിർദേശങ്ങൾ പൂർണമായി നടപ്പിൽ വന്നാൽ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾക്ക് പ്രതിമാസം 2.8 ലക്ഷം രൂപ ലഭിക്കുമെന്നാണ് നിഗമനം.
അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതിനേക്കാൾ അലവൻസുകൾ കൂട്ടണമെന്നാണ് എം.പിമാരുടെ ആവശ്യം. അലവൻസുകൾക്ക് ആദായ നികുതി നൽകേണ്ടതില്ല എന്നതാണ് കാരണം. എം.പിമാർക്ക് ഗവ.സെക്രട്ടറിമാരേക്കാൾ 1000 രൂപയും മന്ത്രിമാർക്ക് ക്യാബിനറ്റ് സെക്രട്ടറിയേക്കാൾ 10,000 രൂപയും കൂടുതൽ ഉറപ്പു വരുത്തണമെന്ന് പാർലമെൻററി കാര്യ മന്ത്രാലയം ശിപാർശയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ശമ്പളം ക്യാബിനറ്റ് സെക്രട്ടറിയുടേതിനേക്കാൾ ഒന്നര ഇരട്ടി ആിരിക്കും. 2010ലാണ് ഏറ്റവും ഒടുവിൽ എം.പിമാരുടെ ശമ്പളം വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.