നൈജീരിയയില്‍ കടല്‍കൊള്ളക്കാരുടെ പിടിയിലായ ഇന്ത്യന്‍ നാവികര്‍ മോചിതരായി
text_fieldsന്യൂഡല്‍ഹി: ഡിസംബര്‍ 11ന് നൈജീരിയന്‍ കടല്‍കൊള്ളക്കാരുടെ പിടിയിലായ അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതരായി മോചിപ്പിക്കപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. നൈജീരിയന്‍ സര്‍ക്കാറിന്‍െറകൂടി സഹായത്തോടെയായിരുന്നു നാവികരുടെ മോചനമെന്നും ഇതിന് പ്രസിഡന്റിനോട് ഏറെ നന്ദിയുണ്ടെന്നും സുഷമ പ്രസ്താവനയില്‍ വ്യക്തമാക്കി. നൈജീരിയന്‍ സര്‍ക്കാറുമായി ചര്‍ച്ചക്കു മുന്‍കൈയെടുത്ത ഹൈകമീഷണര്‍ ഘനശ്യാമിനെയും സുഷമ അഭിനന്ദിച്ചു. നൈജീരിയയിലെ വാരി മേഖലയില്‍നിന്നുമാണ് ഇന്ത്യന്‍ നാവികരെ കടല്‍കൊള്ളക്കാര്‍ പിടികൂടിയത്. ഡിസംബര്‍ 12ന് വിഷയത്തില്‍ നൈജീരിയന്‍ പ്രസിഡന്റുമായി ഇന്ത്യന്‍ ഹൈകമീഷണര്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മോചനത്തിനുള്ള വഴി തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.