വൃത്തിഹീനമായ സ്കൂളുകളുടെ പ്രിൻസിപ്പൽമാർക്ക് ശമ്പള വർധനയില്ല
text_fieldsന്യൂഡല്‍ഹി: സ്‌കൂളും പരിസരവും വൃത്തിഹീനമായാല്‍ ഇനി പ്രിന്‍സിപ്പല്‍മാര്‍ക്ക് ശമ്പളവര്‍ധനവുണ്ടാവില്ല. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഈ സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ ശമ്പളവർധന രണ്ടുവർഷത്തേക്ക് തടയുമെന്ന് അറിയിച്ചത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ നടപടിയെടുക്കാത്ത 150 സ്കൂളുകളുടെ പ്രിൻസിപ്പൽമാരെയാണ് തീരുമാനം ബാധിക്കുക.
സംസ്ഥാനത്തെ 1000 സ്കൂളുകളോടാണ് സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. നാലംഗങ്ങള്‍ വീതമുള്ള 225 ടീമുകള്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഇത് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി. റിപ്പോർട്ട് പരിഗണിച്ചാണ് 150 സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇന്‍ക്രിമെന്‍റ് നല്‍കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. സ്‌കൂളുകള്‍ ശുചിയായി സൂക്ഷിക്കണമെന്ന് പലതവണ നിര്‍ദേശിച്ചിട്ടും ഫലം കാണാത്തതാണ് ശമ്പളവര്‍ധന തടയുകയെന്ന കടുത്ത തീരുമാനമെടുക്കാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.