അഖണ്ഡ ഭാരതം യാഥാർഥ്യമാകുമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും പുന:സംയോജിക്കുന്നതോടെ അഖണ്ഡ ഭാരതം യാഥാർഥ്യമാകുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. ആർ.എസ്.എസ് മുൻ വക്താവും ദേശീയ നിർവാഹക സമിതിയംഗവുമായ റാം മാധവ് രാജ്യാന്തര വാർത്താ ചാനലായ അൽജസീറക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അധീനപ്പെടുത്തിയോ യുദ്ധത്തിലൂടെയോ അല്ല ജനങ്ങളുടെ യോജിപ്പിലൂടെ ആണ് അഖണ്ഡ ഭാരതം യാഥാർഥ്യമാവേണ്ടത്. 60 വർഷത്തിനിടെ ചരിത്രപരമായ കാരണങ്ങളാൽ വിഭജിക്കപ്പെട്ട ഭാഗങ്ങൾ പൊതുനന്മക്കായി ഒരു ദിവസം കൂടിച്ചേരുമെന്നാണ് ആർ.എസ്.എസിന്‍റെ വിശ്വാസമെന്നും രാം മാധവ് വ്യക്തമാക്കി.
ജനങ്ങൾ പ്രത്യേക ജീവിത ശൈലിയും സംസ്കാരവും നാഗരീകതയും പിന്തുടരുന്ന ഭൂമിയാണിത്. ഇന്ത്യ ഹിന്ദു രാജ്യമാണെന്നും റാം മാധവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, പ്രസ്താവനക്കെതിരെ രംഗത്തു വന്ന കോൺഗ്രസ് റാം മാധവിന്‍റെ അഭിപ്രായം പ്രചാരവേല മാത്രമാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളെ വഴിതെറ്റിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇവന്‍റ് മാനെജ്മെന്‍റ് കമ്പനിയെ ഉപയോഗിച്ചാണ് ഈ പ്രചാരവേല നടത്തുന്നതെന്നും കോൺഗ്രസ് വക്താവ് അജോയ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.