Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-പാക് വിദേശകാര്യ...

ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചർച്ച ജനുവരിയിൽ

text_fields
bookmark_border
ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചർച്ച ജനുവരിയിൽ
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാകിസ്താൻ സന്ദർശനത്തിന് പിന്നാലെ ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചർച്ച നടത്താൻ തീരുമാനം. ജനുവരി രണ്ടാംവാരം ഇസ് ലാമാബാദിൽ വെച്ചായിരിക്കും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരിയും തമ്മിലുള്ള ചർച്ച നടക്കുകയെന്നാണ് റിപ്പോർട്ട്. എന്നാൽ, തീയതിയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

കശ്മീർ, തീവ്രവാദം അടക്കമുള്ള വിഷയങ്ങൾ സെക്രട്ടറിതല ചർച്ചയുടെ അജണ്ടകളാകും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഡിസംബറിൽ നടത്തിയ പാക് സന്ദർശനത്തിൽ സമഗ്ര ഉഭയകക്ഷി ചർച്ചകൾ പുന:രാരംഭിക്കാൻ ഇരുരാജ്യങ്ങളും ധാരണയിൽ എത്തിയിരുന്നു.

അതേസമയം, മോദിയുടെ അപ്രതീക്ഷിത പാകിസ്താൻ സന്ദർശനത്തെ ഐക്യരാഷ്ട്ര സഭയും അമേരിക്കയും സ്വാഗതം ചെയ്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india pak talk
Next Story