പുതുവര്‍ഷത്തില്‍ തമിഴകത്തെ ക്ഷേത്രങ്ങളില്‍ ഡ്രസ്കോഡ്; ജീന്‍സിനും ലെഗിങ്സിനും വിലക്ക്
text_fieldsചെന്നൈ: പുതുവര്‍ഷം മുതല്‍ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വസ്ത്രധാരണത്തില്‍ കര്‍ശന വ്യവസ്ഥകള്‍ പാലിച്ചേ മതിയാകൂ. ജീന്‍സിനും ലെഗിങ്സിനും പൂര്‍ണമായ വിലക്കേര്‍പ്പെടുത്തി. ആഗമശാസ്ത്രം അനുസരിച്ചുള്ള വസ്ത്രങ്ങളാണ് ഭക്തര്‍ ധരിക്കേണ്ടതെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
സംസ്ഥാന ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബ്ള്‍ എന്‍ഡോവ്മെന്‍റ് വകുപ്പ് അയച്ച സര്‍ക്കുലറില്‍ ജനുവരി ഒന്നുമുതല്‍ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ക്ഷേത്ര അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പുതിയ നിയമമല്ല നടപ്പാക്കുന്നതെന്നും മുമ്പുണ്ടായിരുന്നവ കര്‍ശനമായി പാലിക്കാനാണ് നിര്‍ദേശിച്ചതെന്നുമാണ് വിശദീകരണം.
ക്ഷേത്രദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് അടുത്തിടെ മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നു. സ്ളീവ്ലെസ് വസ്ത്രങ്ങള്‍ അണിഞ്ഞോ ഇറക്കംകുറഞ്ഞവ ധരിച്ചോ ക്ഷേത്രങ്ങളില്‍ പ്രവേശിക്കരുതെന്നും വസ്ത്രങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടുണ്ടാകരുതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ക്ഷേത്രങ്ങളുടെ പ്രവേശകവാടങ്ങളില്‍ വ്യവസ്ഥകള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.