കൊലപാതക ശ്രമത്തിന് കേസ്: യാസീന്‍ മാലികിനെ ജയിലിലടച്ചു
text_fields
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ വിഘടനവാദി നേതാവ് യാസീന്‍ മാലികിനെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ജയിലിലടച്ചു. കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച അക്രമസമരത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ജമ്മുവിലെ റജൗരിമേഖലയില്‍ പ്രതിരോധ സേന രണ്ടുപേരെ അനധികൃതമായി കൊലപ്പെടുത്തിയതിനെതിരെയായിരന്നു മാലികിന്‍െറ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടത്തതില്‍ നിന്നും പരിപാടിക്ക് അനുമതി വാങ്ങിയിരുന്നില്ല.
സമരാനുകൂലികള്‍ നടത്തിയ കല്ളേറില്‍ ഫഹദ് താക് ഉള്‍പ്പെടെ നിരവധി പോലീസുകര്‍ക്ക് പരിക്കേറ്റതായും ഫഹ്ദിന് കണ്ണിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റതായും പൊലീസ് വക്താവ് പറഞ്ഞു. യാസീനോടൊപ്പം അദ്ദേഹത്തിന്‍െറ കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തതായും നിയനടപടികള്‍ക്ക് ശേഷം ഇവരെ ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സൈനന്യത്തിനു ¥േരയുള്ള ആക്രണസാധ്യത കണക്കിലെടുത്ത് മാലികിനെ മുന്‍കൂര്‍ തടവിലാക്കിയിരുന്നു.
മാലികിനെ അറസ്റ്റ്ചെയ്ത നടപടിയെ ജമ്മുകാശ്മീര്‍ ലിബഷേന്‍ ഫ്രന്‍റും ഹുര്‍റിയത്കോണ്‍ഫറന്‍സും അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.