അമിതാഭ് കാന്ത് നിതി ആയോഗ് സി.ഇ.ഒ
text_fields
ന്യൂഡല്‍ഹി: ആസൂത്രണ കമീഷന് പകരമായി രൂപവത്കരിച്ച നിതി ആയോഗിന്‍െറ സി.ഇ.ഒ ആയി അമിതാഭ് കാന്ത് ഐ.എ.എസിന് അധിക ചുമതല. നിലവിലെ സി.ഇ.ഒ സിന്ധുശ്രീ ഖുല്ലറുടെ കാലാവധി 31ന് അവസാനിക്കുന്നതിനാലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള നിയമനകാര്യ മന്ത്രിസഭാ സമിതി കാന്തിനെ ദൗത്യമേല്‍പിച്ചത്. വ്യവസായ നയവികസന വകുപ്പ് (ഡി.ഐ.പി.പി) സെക്രട്ടറിയാണ് കേരള കാഡര്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹമിപ്പോള്‍.
കേരളത്തിന്‍െറ വിനോദസഞ്ചാര വികസനപ്രവര്‍ത്തനങ്ങളെ ശ്രദ്ധേയമാക്കിയ ‘ദൈവത്തിന്‍െറ സ്വന്തം നാട്’ കാമ്പയിനും പിന്നീട് രാജ്യത്തിന്‍െറ ടൂറിസം വികസനം ലക്ഷ്യംവെച്ചുള്ള ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ കാമ്പയിനും തുടക്കമിട്ടത് അമിതാഭ് കാന്താണ്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഓഹരി വിറ്റഴിക്കല്‍ വകുപ്പ് സെക്രട്ടറി ആരാധന ജോഹ്രിയെ ദേശീയ രാസായുധ അതോറിറ്റി ചെയര്‍പേഴ്സനായി നിയോഗിച്ചു. പൊതുമേഖലാ സ്ഥാപന വിഭാഗത്തിലെ സ്പെഷല്‍ സെക്രട്ടറി നീരജ്കുമാര്‍ ഗുപ്തയാണ് വിറ്റഴിക്കല്‍ വിഭാഗത്തിന്‍െറ പുതിയ സെക്രട്ടറി.
റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം സെക്രട്ടറിയായി ബംഗാള്‍ ചീഫ് സെക്രട്ടറി സഞ്ജയ് മിത്രയെ നിയോഗിച്ചു. രശ്മി വര്‍മയാണ് ടെക്സ്റ്റൈല്‍സ് വകുപ്പ് സെക്രട്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.