50,000 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് ജയലളിത
text_fieldsചെന്നൈ: പ്രളയത്തില്‍ താമസസൗകര്യം നഷ്ടപ്പെട്ട 50,000 കുടുംബങ്ങള്‍ക്ക് ചേരിനിര്‍മാര്‍ജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി ജയലളിത. പദ്ധതിയിലെ ആദ്യ അഞ്ച് കുടുംബങ്ങള്‍ക്ക് ജയലളിത ടോക്കണ്‍ കൈമാറി. ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളായ തൊരൈപാക്കം, പെരുമ്പാക്കം എന്നിവിടങ്ങളില്‍ സംസ്ഥാന ചേരിനിര്‍മാര്‍ജന ബോര്‍ഡ് പണിയുന്ന ബഹുനില മന്ദിരങ്ങളില്‍ കുടുംബത്തിന് 800 ചതുരശ്ര അടി വിസ്താരമുള്ള ഫ്ളാറ്റുകള്‍ ലഭ്യമാക്കും. അഡയാര്‍, കൂവം നദികളില്‍ വെള്ളം പൊങ്ങി തീരങ്ങളില്‍ കുടില്‍കെട്ടി താമസിച്ചിരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സകലതും നഷ്ടപ്പെട്ടിരുന്നു. പ്രളയത്തില്‍ സുരക്ഷിതസ്ഥാനത്തേക്ക് വീട്ടുസാധനങ്ങള്‍ മാറ്റിയ കുടുംബത്തിന് അവ തിരികെ എത്തിക്കാന്‍ 5000 രൂപയും വീട്ടുസാധനങ്ങള്‍ നശിച്ചവര്‍ക്ക് 30,000 രൂപയും നല്‍കും. ജലാശയങ്ങള്‍ പുന$സ്ഥാപിക്കുന്നതിന്‍െറ ഭാഗമായി അഡയാര്‍ നദിയിലെ സൈദാപേട്ട് പാലത്തിന്‍െറ സമീപത്തെ അനധികൃത വീടുകള്‍ പൊളിച്ചുനീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.