കാര്‍ഗില്‍ യുദ്ധസ്മരണകളുമായി പുസ്തകം
text_fields
ഡല്‍ഹി: കാര്‍ഗിലില്‍ ജന്മനാടിനുവേണ്ടി യുദ്ധമുഖത്തേക്കിറങ്ങിയ ധീരജവാന്മാരുടെ ആശങ്കകളുടെയും ഒടുവില്‍ ശത്രുസൈന്യത്തെ ഞെട്ടിച്ച വിജയം പകര്‍ന്നുനല്‍കിയ സന്തോഷത്തിന്‍െറയും സ്മരണകള്‍ പുസ്തകരൂപത്തില്‍. ‘കാര്‍ഗില്‍: ടേണിങ് ദ ടൈഡ്’ എന്ന പുസ്തകം രചിച്ചത് യുദ്ധം നയിച്ച സൈന്യത്തിന്‍െറ എട്ടാം മൗണ്ടെയ്ന്‍ ഡിവിഷന്‍ തലവന്‍ ലഫ്റ്റനന്‍റ് ജനറല്‍ മൊഹീന്ദര്‍ പുരിയാണ്.
1999 മേയ് മുതല്‍ ജൂണ്‍ വരെ നീണ്ട ഇന്ത്യയും പാകിസ്താനുമായുള്ള യുദ്ധം ഓപറേഷന്‍ വിജയ് എന്നാണറിയപ്പെട്ടത്. ദ്രാസ് മുഷ്കോ സെക്ടറില്‍നിന്ന് ശത്രുക്കളെ ഒഴിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഓപറേഷനില്‍ സൈന്യം കാണിച്ച അമ്പരപ്പിക്കുന്ന വേഗമാണ് ശത്രുക്കളെ തുരത്താന്‍ കാരണമായതെന്ന് പുരി പറയുന്നു. ശത്രുസൈന്യം കൈയടക്കിയ ശ്രീനഗറിലെ ഒറ്റപ്പെട്ട ടോലോലിങ് ഭാഗം തിരിച്ചുപിടിക്കാന്‍ ഇന്ത്യക്ക് ആറു ദിവസം മാത്രമേ വേണ്ടിവന്നുള്ളൂ. ആക്രമണത്തിന്‍െറ ആദ്യഘട്ടം മുതലുള്ള കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്ന പുസ്തകം സൈനികര്‍ക്ക് ഉപയോഗിക്കാവുന്ന കാലികപ്രാധാന്യമുള്ള രേഖയായിരിക്കുകയാണ്. മാധ്യമങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ചും പുസ്തകത്തിലുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.