ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജെയ്റ്റ്ലിയുടെ ക്രിസ്മസ് വിരുന്ന്
text_fieldsന്യൂഡല്‍ഹി: തലസ്ഥാനത്തെ ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ക്കും സഭാ നേതാക്കള്‍ക്കുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രത്യേക ക്രിസ്മസ് വിരുന്ന്.
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പട്ടികയില്‍നിന്ന് സമുദായം വേര്‍തിരിച്ചെടുത്താണ് മന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ നടന്ന വിരുന്നിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചത്.
ധനമന്ത്രാലയത്തിനു പുറമെ, വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍െറയും മന്ത്രിയാണ് ജെയ്റ്റ്ലി. കേരളത്തില്‍നിന്നുള്ള ബി.ജെ.പി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനവും ചില മാധ്യമപ്രവര്‍ത്തകരുമായിരുന്നു സംഘാടനത്തിന്‍െറ മുഖ്യ അണിയറ പ്രവര്‍ത്തകര്‍.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ സമൂഹത്തിനുനേരെ നടക്കുന്ന അതിക്രമങ്ങള്‍ സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുന്നതിനിടെ ക്രൈസ്തവ സമൂഹവുമായി അടുപ്പം സ്ഥാപിക്കുന്നതിന് പാലമായി വര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് വിരുന്ന്.
പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാടകീയമായി എത്തിക്കാനും ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവെച്ചു. നിരവധി സഭാ മേലധ്യക്ഷന്മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും പലരും വിട്ടുനിന്നു.
നൂറോളം അതിഥികളാണ് എത്തിയത്.
മുംബൈയില്‍നിന്ന് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്, ബിഷപ് ജേക്കബ് ബര്‍ണബാസ്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.