ജനാര്‍ദന റെഡ്ഡിയുടെ വീട്ടില്‍ ലോകായുക്ത റെയ്ഡ്
text_fieldsബംഗളൂരു: ഖനന അഴിമതിക്കേസില്‍ പ്രതിയായ മുന്‍ മന്ത്രി ജി. ജനാര്‍ദന റെഡ്ഡിയുടെ വസതിയില്‍ ലോകായുക്ത റെയ്ഡ്. 50 ഓളം ലോകായുക്ത പൊലീസ് ഉദ്യോഗസ്ഥര്‍ ബെല്ലാരിയിലെയും ബംഗളൂരുവിലെയും വസതികളില്‍ ഒരേസമയമാണ് റെയ്ഡ് നടത്തിയത്. അനധികൃത ഖനന കേസിലാണ് ലോകായുക്ത നടപടി. സി.ബി.ഐയും ലോകായുക്തയും ജനാര്‍ദന റെഡ്ഡിക്കെതിരെ കേസെടുത്തിട്ടുണ്ട്.
അനധികൃത ഖനന കേസില്‍ അകപ്പെട്ട ജനാര്‍ദന റെഡ്ഡിയെ സി.ബി.ഐ കഴിഞ്ഞവര്‍ഷം അറസ്റ്റ്ചെയ്തിരുന്നു. ഈ കേസില്‍ 2014 ജനുവരിയില്‍ ജാമ്യത്തിലിറങ്ങിയ ജനാര്‍ദന റെഡ്ഡിയെ ലോകായുക്തയില്‍ ലഭിച്ച പരാതിയില്‍ ഈ നവംബറില്‍ ലോകായുക്ത പൊലീസും അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് പുതിയ കേസ്. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറില്‍ മന്ത്രിയായിരുന്നു ജനാര്‍ദന റെഡ്ഡി. വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ഭരതേഷ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍െറ ശേഷാദ്രിപുരത്തെ വസതിയിലും ജയറാമിന്‍െറ ചിക്കലസന്ദ്രയിലെ വീട്ടിലും ലോകായുക്ത റെയ്ഡ് നടത്തി.
ഭരതേഷിന്‍െറ വീട്ടില്‍ നിന്ന് കണക്കില്‍പെടാത്ത 86 ലക്ഷവും ജയറാമില്‍നിന്ന് ഒരു കോടിയും പിടിച്ചെടുത്തു. അഴിമതി നിരോധ വകുപ്പുകള്‍ പ്രകാരം രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.