അദ്നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം
text_fieldsന്യൂഡല്‍ഹി: പ്രമുഖ ഗായകനും സംഗീതജ്ഞനുമായ അദ്നാന്‍ സമി നാളെ മുതല്‍ ഇന്ത്യന്‍ പൗരന്‍. പുതു വര്‍ഷം മുതല്‍ സമി ഇന്ത്യന്‍ പൗരനായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരത്വത്തിനു വേണ്ടിയുള്ള അദ്നാന്‍ സമിയുടെ അപേക്ഷ രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ നിരാകരിച്ചതാണ്. തുടര്‍ന്ന് ഈ വര്‍ഷം വീണ്ടും നല്‍കിയ അപേക്ഷയിലാണ് 42കാരനായ സമിക്ക് അനകൂല തീരുമാനമുണ്ടായത്്. 1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലെ ആറാം വകുപ്പനുസരിച്ച് സമിക്ക് പൗരത്വം നല്‍കാവുന്നതാണെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കിയിരുന്നു. ശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം, കല, ലോക സമാധാനം, മനുഷ്യ പുരോഗതി എന്നീ മേഖലയില്‍ അതുല്യ സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് പൗരത്വം അനുവദിക്കാന്‍ ആറാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
ലഹോറില്‍ ജനിച്ച അദ്നാന്‍ സമി 2011 മാര്‍ച്ച് 13നാണ് ആദ്യമായി ഇന്ത്യയിലത്തെുന്നത്. ഒരു വര്‍ഷത്തെ വിസിറ്റ് വിസയില്‍ ഇന്ത്യയിലത്തെിയ സമിയുടെ വിസ ഒരോ വര്‍ഷവും നീട്ടി നല്‍കുകയായിരുന്നു. സമിയുടെ പാക് പാസ്പോര്‍ട്ടിന്‍െറ കാലാവധി തീരാത്തതായിരുന്നു കാരണം. 2015 മെയ് 26ന് കാലാവധി തീര്‍ന്ന പാസ്പോര്‍ട്ട് പാകിസ്താന്‍ പുതുക്കി നല്‍കിയില്ല. ഇതേതുടര്‍ന്നാണ് സമി ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്.
ആയിരക്കണക്കിന് ആല്‍ബങ്ങള്‍ പുറത്തിറക്കിയ സമിയുടെ ലിഫ്റ്റ് കരേഗ, കഭീ തോ നസര്‍ മിലാവോ എന്നീ ഗാനങ്ങള്‍ 2000 ത്തിലെ വന്‍ ഹിറ്റുകളായിരുന്നു. ബജ്റംഗി ബൈജാനിലെ ഭര്‍ദോ ജോലീ മേരീ എന്ന കവാലിയും ഹിറ്റായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.