ഹാര്‍വഡില്‍ തമിഴ് ചെയറിന് ശ്രമം
text_fields
ചെന്നൈ: ക്ളാസിക്കല്‍ ഭാഷയായ തമിഴിന് യു.എസിലെ ഹാര്‍വഡ് സര്‍വകലാശാലയില്‍ ചെയര്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി തമിഴ് സമൂഹം. ഐവി ലീഗ് സര്‍വകലാശാലയിലെ നൂറുവര്‍ഷം പഴക്കമുള്ള സംസ്കൃത ഭാഷാ ചെയറാണ് യു.എസിലെ തമിഴ് സമൂഹത്തിന്‍െറ മുമ്പില്‍ സംഘം തമിഴ് ചെയറെന്ന ആശയം അവതരിപ്പിച്ചത്. തമിഴ് ഭാഷാപണ്ഡിതന്‍കൂടിയായ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി പിന്തുണ അറിയിച്ചു കഴിഞ്ഞു.
മുഖ്യമന്ത്രി ജലയളിതയുടെ പിന്തുണ കൂടി ആര്‍ജിക്കാനുള്ള ശ്രമത്തിലാണ് സംഘം. ചെയറിന് നാല്പതു കോടിയോളം രൂപയാണ് ഹാര്‍വഡ് സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ആദ്യ ഘട്ട പ്രവര്‍ത്തനം നടക്കുകയാണ്. തമിഴ് സംസാരിക്കുന്ന അഞ്ചുലക്ഷം പേര് യു.എസില്‍ പൗരത്വം നേടി
യിട്ടുണ്ട്. മൂന്നര നൂറ്റാണ്ട് പഴക്കമുള്ള ഹാര്‍വഡില്‍ തമിഴ് ചെയര്‍ സ്ഥാപിക്കുകയെന്നത് തങ്ങളുടെ ജീവിതസ്വപ്നമാണെന്ന് യു.എസിലെ ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരായ ജാനകീരാമനും തിരുജ്ഞാന സമ്പന്തവും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.