ജെ.എന്‍.യുവില്‍ യോഗ കോഴ്സ് വേണ്ടെന്ന് അക്കാദമിക് കൗണ്‍സില്‍
text_fields
ന്യൂഡല്‍ഹി: യോഗയും ഇന്ത്യന്‍ സംസ്കാരവും ഉള്‍പ്പെടുത്തി കോഴ്സ് ആരംഭിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ നിര്‍ദേശം ജെ.എന്‍.യു അക്കാദമിക് കൗണ്‍സില്‍ തള്ളി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും യു.ജി.സിയുമായി ആലോചിച്ച് ജെ.എന്‍.യു ഭരണസമിതി മുന്നോട്ടുവെച്ച നിര്‍ദേശമാണ് അക്കാദമിക് കൗണ്‍സില്‍ തള്ളിയത്.
ഇന്ത്യന്‍ മൂല്യങ്ങളെയും പൗരാണിക പാരമ്പര്യങ്ങളെയും ലോകത്തിന് മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കാനായിരുന്നു നിര്‍ദേശം. ബി.ജെ.പി, ആര്‍.എസ്.എസ് ആത്മീയാചാര്യന്മാരുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രം ഇങ്ങനെയൊരാവശ്യം മുന്നോട്ടുവെച്ചത്.
കോഴ്സിന് അനുവാദം നല്‍കേണ്ടതില്ളെന്ന് അക്കാദമിക് കൗണ്‍സില്‍ ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നെന്ന് കൗണ്‍സില്‍ അംഗം അറിയിച്ചു.
കൗണ്‍സില്‍ തീരുമാനം കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായി. വിദ്യാഭ്യാസരംഗത്ത് കാവിവത്കരണം നടപ്പാക്കാനാണ് കോഴ്സ് തുടങ്ങാന്‍ നീക്കം നടക്കുന്നതെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.
അഭിപ്രായമറിയുന്നതിന് കോഴ്സിന്‍െറ കരട് വിവിധ കോളജുകളിലും സ്കൂളുകളിലും ഒക്ടോബറില്‍ വിതരണം ചെയ്തിരുന്നു. രാമായണം, ഭഗവത്ഗീത ഉള്‍പ്പെടെയുള്ള പുരാണ ഇതിഹാസങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കരട് തയാറാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.