പശുവിറച്ചി വില്‍പനക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന് വിഷ്ണുഗുപ്ത
text_fieldsന്യൂഡല്‍ഹി: പശുവിറച്ചി വില്‍പന നടത്തിയതായി അറിഞ്ഞാല്‍ ഇനിയും പ്രതികരിക്കുമെന്ന് ഹിന്ദു സേനാ നേതാവ് വിഷ്ണുഗുപ്ത. ഡൽഹി കേരളഹൗസിൽ പശുവിറച്ചി വിൽക്കുന്നുവെന്ന വ്യാജപരാതി നല്‍കിയതിനെ തുടർന്ന് അറസ്റ്റിലായ വിഷ്ണു ഗുപ്ത ഇന്ന് ജാമ്യത്തിലിറങ്ങിയിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പശുവിറച്ചി വില്‍പന നിരോധം നടപ്പിലാക്കണമെന്നും തനിക്കെതിരെ കള്ളക്കേസെടുത്തത് കേരള സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദം മൂലമാണെന്നും വിഷ്ണുഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
കേരളഹൗസ് കാന്‍റീനില്‍ പശുവിറച്ചി വിതരണം ചെയ്യുന്നതായി ഹിന്ദുസേനാ പ്രവര്‍ത്തകരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ഡല്‍ഹി പോലീസ് പരിശോധനക്കെത്തിയത്. അധികൃതരുടെ അനുമതിയില്ലാതെയാണ് മുപ്പതോളം പോലീസുകാര്‍ കേരളഹൗസ് കാന്‍റീനിൽ പരിശോധന നടത്തിയത്. എന്നാല്‍, ഇവിടെ പോത്തിറച്ചി മാത്രമാണ് വില്‍ക്കുന്നതെന്നറിഞ്ഞതോടെ പൊലീസ് പിൻമാറുകയായിരുന്നു. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് വിഷ്ണു ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.