ദീര്‍ഘദൂര ട്രെയിനുകളില്‍ പാന്‍ട്രി സര്‍വിസ് നിര്‍ത്തിത്തുടങ്ങി
text_fieldsകൊല്‍ക്കത്ത: ഇ-കാറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി ദീര്‍ഘദൂര ട്രെയിനുകളില്‍ പാന്‍ട്രി സര്‍വിസ് നിര്‍ത്തിത്തുടങ്ങി. എല്ലാ സ്റ്റേഷനുകളിലും ഇ-കാറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പാന്‍ട്രി സര്‍വിസ് പൂര്‍ണമായും ഇല്ലാതാകും. ഇതോടെ, സ്വകാര്യ പാന്‍ട്രി സേവനദാതാക്കള്‍ക്ക് അനുദിക്കുന്ന കോച്ചുകള്‍കൂടി യാത്രക്കാര്‍ക്ക് നല്‍കും. ഇതിലൂടെ കൂടുതല്‍ വരുമാനവും റെയില്‍വേ പ്രതീക്ഷിക്കുന്നു. എന്നാല്‍, ഈ സംവിധാനം ചില റൂട്ടുകളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിമര്‍ശമുണ്ട്. കാറ്ററിങ് സര്‍വിസ് നിലവിലില്ലാത്ത സ്റ്റേഷനുകളിലൂടെ കടന്നുപോകുമ്പോള്‍ ഭക്ഷണം കരുതാത്ത യാത്രക്കാര്‍ സ്റ്റേഷനുകളിലെ കച്ചവടക്കാരില്‍നിന്ന് വാങ്ങേണ്ടിവരും. പാന്‍ട്രി സര്‍വിസ് നിര്‍ത്തലാക്കിയ ഹൗറ-ഡെറാഡൂണ്‍ എക്സ്പ്രസ്, ഹൗറ-ഹരിദ്വാര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ ഈ പ്രശ്നമുണ്ടെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.