ഷാറൂഖ് ഖാനെ പാകിസ്താനിലേക്ക് ക്ഷണിച്ച് ഹാഫിസ് മുഹമ്മദ് സഈദ്
text_fieldsന്യൂഡൽഹി∙ പ്രശസ്ത ബോളിവുഡ് താരം ഷാറൂഖ് ഖാനെ ജമാഅത്തു ദ്ദഅ് വ നേതാവ് ഹാഫിസ് മുഹമ്മദ് സഈദ് പാകിസ്താനിലേക്ക് ക്ഷണിച്ചു. ട്വിറ്ററിലൂടെയാണ് ഷാറൂഖ് ഖാനെ ക്ഷണിച്ചത്. കലാകായികരംഗത്തും ഗവേഷണ സാംസ്‌കാരിക രംഗങ്ങളിലും ശോഭിക്കുന്ന മുസ്ലീങ്ങള്‍ക്ക് പോലും ഇന്ത്യയിൽ തങ്ങളുടെ സ്വത്വത്തിനായി പോരാടേണ്ടി വരുന്ന അവസ്ഥയാണുള്ളത്. മുസ്‌ലിം ആയതുകൊണ്ട് ഇന്ത്യയിൽ ജീവിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെ പാകിസ്താനിലേക്കു സ്വാഗതം ചെയ്യുന്നതായും ഹാഫിസ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് അസഹിഷ്ണുത വർധിച്ചുവരുന്നതായി അഭിപ്രായപ്പെട്ട ഷാറൂഖ് ഖാനെതിരെ ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയ് വർഗിയ, സ്വാധി പ്രാചി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഷാറൂഖ് ഇന്ത്യയിലാണ് ജീവിക്കുന്നത്. എന്നാൽ ആത്മാവ് പാകിസ്താനിലാണ്. അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ഇന്ത്യയിൽ കോടികളാണ് കളക്‌ഷൻ നേടുന്നത്. ഷാറൂഖിന്‍റെത് ദേശവിരുദ്ധ പ്രസ്താവനയല്ലെങ്കിൽ പിന്നെന്താണെന്നും കൈലാഷ് വിജയ്‌വർഗിയ ചോദിച്ചു.. ഷാറൂഖ് ഖാൻ പാക്കിസ്താൻ ഏജന്‍റാണ് എന്നായിരുന്നു സ്വാധി പ്രാചിയുടെ അഭിപ്രായം.
ജമാഅത്തു ദ്ദഅ് വ നേതാവായ ഹാഫിസ് സഈദ് 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.