ബലാൽസംഗത്തെ തുടർന്ന് ജനിക്കുന്ന കുട്ടിക്ക് പിതാവിന്‍റെ സ്വത്തിൽ അവകാശമുണ്ടായിരിക്കും
text_fieldsലക്നോ: ബലാൽസംഗത്തെ തുടർന്ന് ജനിക്കുന്ന കുട്ടിക്ക് പിതാവിന്‍റെ സ്വത്തിൽ അവകാശമുണ്ടായിരിക്കുമെന്ന് അലഹാബാദ് ഹൈകോടതി. ജസ്റ്റിസുമാരായ ഷാബിഹുൾ ഹസ്‌നെയിൻ, ഡി.കെ ഉപാധ്യായ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. കുട്ടിയെ ആരെങ്കിലും ദത്തെടുത്താൽ പതാവിന്‍റെ സ്വത്തിൽ അവകാശമുണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പീഡനത്തിരയായി ഗർഭം ധരിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. പെൺകുട്ടിക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചട്ടുണ്ട്. കുട്ടി ഏത് സാഹചര്യത്തിൽ ജനിച്ചു എന്നത് നിയമത്തിന്‍റെ മുന്നിൽ അപ്രസക്തമായ കാര്യമാണ്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിൽ പിറന്ന കുഞ്ഞാണോ ബലാൽസംഗത്തെ തുടർന്ന് പിറന്ന കുഞ്ഞാണോ എന്നതും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.