കൊളീജിയം: നവംബര്‍ 13വരെ നിര്‍ദേശം സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള കൊളീജിയം സംവിധാനം മെച്ചപ്പെടുത്താന്‍ നിര്‍ദേശം സമര്‍പ്പിക്കാനുള്ള കാലാവധി സുപ്രീംകോടതി നീട്ടി. ഇതുമായി ബന്ധപ്പെട്ട് കോടതി നവംബര്‍ 18നും 19നും അവസാനവാദം കേള്‍ക്കും.നിര്‍ദേശങ്ങള്‍ നവംബര്‍ 13ന് അഞ്ചിന് മുമ്പ് നിയമവകുപ്പിന് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് എ.എസ്. കേഹറിന്‍െറ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് നിര്‍ദേശിച്ചു. നിയമവകുപ്പ് ഇവ പരിശോധനക്കായി സീനിയര്‍ അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് എന്നിവര്‍ക്ക് കൈമാറണം. എന്നാല്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് നിര്‍ദേശങ്ങള്‍ നവംബര്‍ 14വരെ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
കൊളീജിയത്തിന്‍െറ സുതാര്യത, സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം, കൊളീജിയത്തിന് സ്ഥിരം സെക്രട്ടേറിയറ്റ് സംവിധാനം, ജഡ്ജിമാരെ തെരഞ്ഞെടുത്തതിനെതിരെയുള്ള പരാതി എന്നിവ സംബന്ധിച്ചാണ് നിര്‍ദേശങ്ങള്‍ തേടുന്നത്.
ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി കൊളീജിയത്തില്‍ സമഗ്രമാറ്റം സാധ്യമല്ളെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.