‘ഗ്രീന്‍പീസി’ന്‍െറ രജിസ്ട്രേഷന്‍ റദ്ദാക്കി
text_fieldsന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി. തമിഴ്നാട് സര്‍ക്കാറിന്‍െറ രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയത്. ഒരുമാസത്തിനകം രാജ്യത്തെ ഓഫിസുകള്‍ അടച്ചുപൂട്ടണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശ പ്രകാരമാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയത്.
ഒരു വര്‍ഷമായി ഗ്രീന്‍പീസ് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സംഘടന പ്രതികരിച്ചു. വ്യത്യസ്ത കാഴ്ചപ്പാടുകളോട് സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുതയുടെ അങ്ങേയറ്റമാണിതെന്ന് ഗ്രീന്‍പീസ് ഇന്ത്യ ഇടക്കാല എക്സിക്യൂട്ടിവ് ഡയറക്ടര്‍ വിനുത ഗോപാല്‍ പറഞ്ഞു. നിയമത്തോട് ഒരുതരത്തിലുമുള്ള ബഹുമാനവും സര്‍ക്കാറിനില്ളെന്നാണ് ഈ നടപടി കാണിക്കുന്നതെന്നും വിനുത കുറ്റപ്പെടുത്തി. രജിസ്ട്രേഷന്‍ റദ്ദാക്കിയതിനെതിനെതിരെ ഉടന്‍ മദ്രാസ് ഹൈകോടതിയെ സമീപിക്കുമെന്നാണ് ഗ്രീന്‍പീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ബ്രിട്ടന്‍ ആസ്ഥാനമായ ‘എസ്സാര്‍’ കമ്പനിയുടെ മധ്യപ്രദേശിലെ കല്‍ക്കരി ഖനനത്തിനെതിരായ സമരമാണ് ഗ്രീന്‍പീസിനെ മോദിസര്‍ക്കാറിന്‍െറ കണ്ണിലെ കരടാക്കി മാറ്റിയത്. ഗ്രീന്‍പീസിന്‍െറ ഫണ്ട് മരവിപ്പിക്കുകയും മലയാളിയായ സീനിയര്‍ കാമ്പയിനര്‍ പ്രിയാപിള്ളക്ക് വിദേശയാത്രക്ക് വിലക്കേര്‍പ്പെടുത്തുകുയും ചെയ്തിരുന്നു. എന്നാല്‍ പിടിച്ചുവെച്ച വിദേശ ഫണ്ട് വിട്ടുകൊടുക്കാനും വിദേശയാത്രാ വിലക്ക് എടുത്തുകളയാനും ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.