കസ്തൂരിയെ ചെന്നൈയിലെത്തിച്ചു
text_fields
ചെന്നൈ: സൗദിയിലെ റിയാദില്‍ ദുരൂഹസാഹചര്യത്തില്‍ വലതുകൈ ഛേദിക്കപ്പെട്ട തമിഴ്നാട് വെല്ലൂര്‍ സ്വദേശി കസ്തൂരി മുനിരത്നത്തെ (58) ചെന്നൈയില്‍ എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10.30ന് റിയാദില്‍നിന്നത്തെിയ വിമാനത്തിലാണ് കസ്തൂരിയെ മടക്കിക്കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക വാഹനത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവ് മുനിരത്നവും മകന്‍ മോഹനനും ഉള്‍പ്പെട്ട കുടുംബാംഗങ്ങള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കസ്തൂരിയുടെ കാലിനും പരിക്കുണ്ട്. ആശുപത്രിയില്‍നിന്ന് വിടുമ്പോള്‍ ചെന്നൈയില്‍ താമസിക്കുന്ന മകളുടെ അടുത്തേക്ക് മാറ്റുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കസ്തൂരിക്ക് ആജീവനാന്തം സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വെല്ലൂര്‍ ജില്ലയിലെ കാട്പാഡി താലൂക്ക് മൂങ്കേരി ഗ്രാമവാസിയായ കസ്തൂരി ജൂലൈ അവസാനമാണ് സൗദിയില്‍ വീട്ടുജോലിക്കായി പോകുന്നത്. വലതുകൈ ഛേദിക്കപ്പെട്ട നിലയില്‍ ഒക്ടോബറോടെ ഇവര്‍ റിയാദിലെ ആശുപത്രിയില്‍ ചികിത്സ തേടി.
വീട്ടുടമസ്ഥന്‍ കൈ ഛേദിക്കുകയായിരുന്നെന്നും വീട്ടിലെ കൊടിയ പീഡനത്തില്‍നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തിലെ ഒന്നാം നിലയില്‍നിന്ന് ചാടുന്നതിനിടെ കൈ നഷ്ടപ്പെടുകയായിരുന്നെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച് സൗദി കോടതിയില്‍ കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.