ഐ.ഐ.ടി പ്രവേശപരീക്ഷയില്‍ മാറ്റം വേണമെന്ന് ശിപാര്‍ശ
text_fields
ന്യൂഡല്‍ഹി: ഐ.ഐ.ടി പ്രവേശ പരീക്ഷയുടെ ഘടനയില്‍ വലിയ മാറ്റത്തിന് കമ്മിറ്റി ശിപാര്‍ശ. പരീക്ഷകള്‍ നടത്തുന്നതിന് നാഷനല്‍ ടെസ്റ്റിങ് സര്‍വിസ് എന്ന സംവിധാനമൊരുക്കുന്നതടക്കമുള്ള ശിപാര്‍ശകളാണ് ഐ.ഐ.ടി കൗണ്‍സില്‍ രൂപവത്കരിച്ച കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് പ്ര. അശോക് മിശ്രയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐ.ഐ.ടികളിലേക്ക് പ്രവേശം നേടാന്‍ കോച്ചിങ് കേന്ദ്രങ്ങളിലേക്ക് പോകുന്ന പ്രവണത കുറക്കുകയാണ് ലക്ഷ്യം. ശിപാര്‍ശ കൂടുതല്‍ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം മാത്രം നടപ്പാക്കിയാല്‍ മതിയെന്നാണ് മാനവവിഭവശേഷി മന്ത്രാലയത്തിന്‍െറ തീരുമാനം. 2016ലെ ഐ.ഐ.ടി പ്രവേശം മുന്‍ വര്‍ഷങ്ങളിലെപ്പോലെ ജോയന്‍റ് എന്‍ട്രന്‍സ് പരീക്ഷയിലൂടെ ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.