ഛോട്ടാ രാജന്‍ അഞ്ചു ദിവസം സി.ബി.ഐ കസ്റ്റഡിയില്‍
text_fields
ന്യൂഡല്‍ഹി: ഇന്ത്യയിലത്തെിച്ച അധോലോക നേതാവ് ഛോട്ടാ രാജനെ കോടതി അഞ്ചു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. മോഹന്‍ കുമാര്‍ എന്ന പേരില്‍ വ്യാജ പാസ്പോര്‍ട്ട് കൈവശംവെച്ചിരുന്ന രാജനെതിരെ വഞ്ചന, കള്ളരേഖ ചമക്കല്‍ എന്നീ വകുപ്പുകളും പാസ്പോര്‍ട്ട് നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്.
മുംബൈ പൊലീസ് ഒൗദ്യോഗികമായി കേസുകള്‍ കൈമാറാത്തതും ഡല്‍ഹി പൊലീസില്‍ അറസ്റ്റിന് വഴിവെക്കുന്ന കേസുകള്‍ രാജനെതിരെ ഇല്ലാത്തതുമാണ് പാസ്പോര്‍ട്ട് കേസില്‍ സി.ബി.ഐക്ക് അറസ്റ്റ് രേഖപ്പെടുത്തേണ്ടിവന്നത്.
അഞ്ചു ദിവസം കസ്റ്റഡിയില്‍ ലഭിച്ചതോടെ വിശദമായ ചോദ്യംചെയ്യലിന് സി.ബി.ഐക്ക് അവസരം കൈവന്നു. അതേസമയം, ദാവൂദ് ഇബ്രാഹീമിന്‍െറ സഹായം കൈപ്പറ്റുന്ന മുംബൈ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് രാജന്‍ പറഞ്ഞിട്ടില്ളെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഒൗദ്യോഗിക നടപടികള്‍ പൂര്‍ത്തിയായാല്‍ ചോദ്യംചെയ്യല്‍ തുടങ്ങുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബാലി വിമാനത്താവളത്തില്‍ വെച്ചുണ്ടായ നാക്കുപിഴയാണ് രാജന്‍െറ അറസ്റ്റിന് കാരണമായതെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. മോഹന്‍ കുമാര്‍ എന്ന പാസ്പോര്‍ട്ട് കൈയിലിരിക്കെ തന്‍െറ യഥാര്‍ഥ പേരായ രാജേന്ദ്ര നികല്‍ജെ എന്നത് അബദ്ധത്തില്‍ പറഞ്ഞതാണ് ഇന്‍റര്‍പോള്‍ അറസ്റ്റിലേക്ക് നയിച്ചത്.
കേസ് അന്വേഷിക്കുന്ന പ്രത്യേക സി.ബി.ഐ സംഘം മുംബൈ, ഡല്‍ഹി പൊലീസുമായും വിവിധ ഇന്‍റലിജന്‍സ് ഏജന്‍സികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇതിനായി സി.ബി.ഐ ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.