ബിഹാറിൽ മഹാസഖ്യം അധികാരത്തിലേക്ക്
text_fieldsപട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭതെരെഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പാതി പിന്നിട്ടപ്പോൾ എൻ.ഡി.എയുടെ രാഷ്ട്രീയ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയേകി മഹാസഖ്യം അധികാരത്തിലേക്ക്. മഹാസഖ്യത്തിന്‍റെ ലീഡ്നില 150 കടന്നു. ഇതോടെ സഖ്യം കേവലഭൂരിപക്ഷത്തിലേക്ക് മുന്നേറി. ആകെയുള്ള 243 നിയമസഭ സീറ്റിൽ 122സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
ആദ്യഘട്ടത്തിൽ എൻ.ഡി.എ വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചുവെങ്കിലും പിന്നീട് നില മാറിമറിയുകയായിരുന്നു. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ എൻ.ഡി.എക്ക് 50ഉം ആർ.ജെ.ഡി-ജെ.ഡി.യു-കോൺഗ്രസ് മഹാസഖ്യത്തിന് 20മായിരുന്നു സീറ്റ്നില. എന്നാൽ ആദ്യമണിക്കൂർ പിന്നിട്ടപ്പോൾ ഇരുസഖ്യങ്ങളും ഒപ്പത്തിനൊപ്പമായി. പിന്നീട് എൻ.ഡി.എയെ പിന്നിലാക്കി മഹാസഖ്യം മുന്നേറുന്ന കാഴ്ചയായിരുന്നു. നഗരപ്രദേശങ്ങളിലെ വോട്ടാണ് ആദ്യം എണ്ണിതുടങ്ങിയത്. ഗ്രാമീണ മേഖലയിലെ വോട്ടുകൾ എണ്ണാൻ തുടങ്ങിയതോടെയാണ് മഹാസഖ്യം വൻകുതിപ്പ് കാന്‍ഴ്ചവെച്ചത്. ആർ.ജെ.ഡി-ജെ.ഡി.യു കേന്ദ്രങ്ങളിൽ ഇതിനകം ആഹ്ളാദപ്രകടനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.