മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നു
text_fieldsമുംബൈ: ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിലെ വനിതാ പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. മുസ്ലിം സമൂഹത്തില്‍, മുഖ്യമായും സ്ത്രീകളുടെ അവസ്ഥയില്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ബോര്‍ഡ് സെക്രട്ടറി മൗലാന വാലി റഹ്മാനി പറഞ്ഞു. ‘വിശ്വാസവും ഭരണഘടനയും സംരക്ഷിക്കുക’ എന്ന തലക്കെട്ടില്‍ നടത്തുന്ന കാമ്പയിനിന്‍െറ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിഷ്കരണം പുറത്തുനിന്നല്ല മുസ്ലിം സമൂഹത്തിനകത്തുനിന്ന് തന്നെയാണുണ്ടാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വ്യക്തി നിയമത്തെ മാറ്റിമറിക്കാനുള്ള നീക്കം എതിര്‍ക്കുമെന്നും ചൂണ്ടിക്കാട്ടി. നിലവില്‍ ബോര്‍ഡിന്‍െറ ജനറല്‍ കൗണ്‍സിലില്‍ 250 അംഗങ്ങളില്‍ 25 പേരാണ് സ്ത്രീകള്‍. 51 അംഗങ്ങളുള്ള വര്‍ക്കിങ് കമ്മിറ്റിയില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. ഇതില്‍ മാറ്റം കൊണ്ടു വരാനാണ് ബോര്‍ഡ് ആലോചിക്കുന്നത്.
‘വിശ്വാസവും ഭരണഘടനയും സംരക്ഷിക്കുക’ കാമ്പയിനിന്‍െറ പ്രചാരണത്തിന് വനിതാ വളന്‍റിയര്‍മാര്‍ക്ക് പരിശീലനം നല്‍കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയ എഴുത്തുകാരെയും സാഹിത്യപ്രതിഭകളെയും അഭിനന്ദിച്ച് കത്തെഴുതുമെന്നും ഭാരവാഹികള്‍
വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.