നിതീഷിന്‍െറ ചാണക്യതന്ത്രം
text_fieldsപട്ന: നിതീഷ്കുമാറിന്‍െറ എക്കാലത്തെയും മോഹമായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി പദം. എന്നാല്‍, മൂന്നുതവണ അധികാരത്തിലിരിക്കാനാവുമെന്ന് നിതീഷ്തന്നെ കണക്കുകൂട്ടിയിട്ടുണ്ടാവില്ല. ഭരണ വിരുദ്ധ തരംഗമില്ലാതെയാണ് ബിഹാര്‍ രാഷ്ട്രീയത്തിലെ ഈ ചാണക്യന്‍ വീണ്ടും അധികാരത്തിലേക്ക് നടന്നുകയറുന്നത്. മോദി-അമിത് ഷാ പടയോട്ടത്തിന് കടിഞ്ഞാണിടാന്‍ ശത്രുവിനെ മിത്രമാക്കിയാണ് നിതീഷ് തിരിച്ചടിച്ചത്. ഇത് ഫലംകണ്ടുവെന്നു മാത്രമല്ല വന്‍ ഭൂരിപക്ഷം നേടിക്കൊടുക്കുകയും ചെയ്തു.
ഒന്നര പതിറ്റാണ്ട് നീണ്ട ലാലു, റാബ്റി ഭരണത്തിന് അന്ത്യംകുറിച്ചാണ് നിതീഷ് 2005ല്‍ ആദ്യം മുഖ്യമന്ത്രിയായത്. അന്ന് ശത്രുപക്ഷത്തായിരുന്ന ലാലുവിന്‍െറ തോളില്‍ കൈയിട്ടാണ് ഇപ്പോള്‍ ബി.ജെ.പിയെ കശക്കിയെറിഞ്ഞത്. ഇത് ചരിത്ര നിയോഗമാണ്. ലാലു, പ്രസംഗങ്ങളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുമെങ്കില്‍ നിതീഷ് മൃദുഭാഷിയാണ്.
2005ല്‍ എന്‍.ഡി.എ, ജെ.ഡി.യുവിന്‍െറ സഖ്യകക്ഷിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ശത്രുപക്ഷത്ത്. ബദ്ധവൈരിയായിരുന്ന ലാലുവാകട്ടെ, രാഷ്ട്രീയ സുഹൃത്തും. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലല്ളോ. കിങ്മേക്കറാകാന്‍ സാധ്യതയുള്ള ലാലുവിനെ മെരുക്കി ഒരുമിച്ച് കൊണ്ടുപോകാന്‍ ഈ ചാണക്യന്‍െറ കൈയില്‍ പടക്കോപ്പ് ഇനിയും ബാക്കിയുണ്ടാകും.
1974ല്‍ ബിഹാര്‍ എന്‍ജിനീയറിങ് കോളജില്‍നിന്ന് ബിരുദമെടുത്ത നിതീഷ് നേരെ വെച്ചുപിടിച്ചത് രാഷ്ട്രീയത്തിലേക്കാണ്. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി അടിയന്തരാവസ്ഥക്കാലത്ത് ജയ്പ്രകാശ് നാരായണനോടൊപ്പം നിലയുറപ്പിച്ചു. ജെ.പിയുടെ ബിഹാര്‍ മൂവ്മെന്‍റ് സ്റ്റിയറിങ് കമ്മിറ്റി അംഗമായിരുന്നു. അടിയന്തരാവസ്ഥയില്‍ അറസറ്റ്ചെയ്ത് ജയിലിലടച്ചു. ലാലുവിനൊപ്പമായിരുന്നു രാഷ്ട്രീയ യാത്ര തുടങ്ങിയത്. ഒരിക്കല്‍ നിയമസഭയിലേക്കും പിന്നീട് ലോക്സഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടു.
1985ല്‍ 34ാം വയസ്സില്‍ ഹര്‍നോട്ട് മണ്ഡലത്തില്‍നിന്നാണ് ആദ്യമായി നിയമസഭയിലത്തെിയത്. 87ല്‍ ബിഹാര്‍ യുവലോക്ദള്‍ പ്രസിഡന്‍റായി. 89ല്‍ ജനതാദള്‍ ബിഹാര്‍ ഘടകം ജനറല്‍ സെക്രട്ടറിയായി. അക്കൊല്ലംതന്നെ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ കളം ഡല്‍ഹിയിലേക്ക് മാറ്റി. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ആറുതവണ ലോക്സഭയിലത്തെി.
ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന നിതീഷ് വി.പി. സിങ് മന്ത്രിസഭയില്‍ കൃഷി, സഹകരണ മന്ത്രിയായിരുന്നു. 1994ല്‍ ലാലുവുമായി തെറ്റിപ്പിരിഞ്ഞ് പഴയ സോഷ്യലിസ്റ്റ് സഹപ്രവര്‍ത്തകന്‍ ജോര്‍ജ് ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് സമതാപാര്‍ട്ടി രൂപവത്കരിച്ചു. പിന്നീട് ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറി. 1998ല്‍ വാജ്പേയി മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്നു.
99ല്‍ പശ്ചിമ ബംഗാളിലുണ്ടായ ട്രെയിന്‍ അപകടത്തിന്‍െറ ധാര്‍മിക ഉത്തരവാദിത്തമേറ്റ് രാജിവെച്ചു. അതേവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച് വാജ്പേയി മന്ത്രിസഭയില്‍ വീണ്ടും അംഗമായി.
ശരദ് യാദവിന്‍െറ ജനതാദളും ലോക്ശക്തി പാര്‍ട്ടിയും സമതാപാര്‍ട്ടിയും ലയിച്ചാണ് 2003 ഒക്ടോബര്‍ 30ന് ജനതാദള്‍-യു രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.