ഒരു റാങ്ക് ഒരു പെന്‍ഷന്‍: മെഡലുകള്‍ തിരിച്ചുനല്‍കി സൈനികരുടെ പ്രതിഷേധം
text_fieldsന്യൂഡല്‍ഹി: ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ച് വിമുക്ത ഭടന്മാര്‍ സൈനിക മെഡലുകള്‍ തിരിച്ചു നല്‍കുന്നു. ഇന്നും നാളെയുമായി രാജ്യത്താകമാനമുള്ള വിമുക്തഭടന്‍മാര്‍ മെഡലുകള്‍ തിരിച്ചു നല്‍കും. സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തെ അംഗീകരിക്കില്ളെന്നും പുതിയ വിജ്ഞാപനം പുറപ്പെടുവിക്കമെന്നും വിമുക്ത ഭടനന്മാര്‍ ആവശ്യപ്പെട്ടു.
വിജ്ഞാപനംത്തില്‍ മാറ്റംവരുത്തില്ളെന്നും കൂടുതല്‍ പ്രതീക്ഷിക്കരുതെന്നും വിമുക്തഭടന്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വിമുക്തഭടന്‍മാര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഈമാസം 15-ന് ഹരിയാനയിലെ അംബാലയില്‍ വന്‍ റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും പെന്‍ഷന്‍ പുതുക്കണമെന്നാണ് വിമുക്തഭടന്മാരുടെ ആവശ്യം അഅഞ്ചുവര്‍ഷം കൂടുമ്പോള്‍ പെന്‍ഷന്‍ പരിഷ്ക്കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.സ്വയം വിരമിച്ചരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും കുടുംബ പെന്‍ഷന്‍കാര്‍ക്കും ധീരതാ പുരസ്കാര ജേതാക്കള്‍ക്കും ഒറ്റത്തവണയായി പെന്‍ഷന്‍ നല്‍കും എന്നതും ഒഴിച്ചാല്‍ വിമുക്തഭടന്‍മാര്‍ വിസമ്മതിച്ച സപ്തംബര്‍ അഞ്ചിലെ പ്രഖ്യാപനം തന്നെയാണ് വിജ്ഞാപനമായി വന്നിട്ടുള്ളത്. അതിനാല്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തന്നയാണ് ഇന്ത്യന്‍ എക്സ് സര്‍വീസ്മെന്‍ മൂവ്മെന്‍റിന്‍െറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.