ബീഫ് ചില രോഗങ്ങള്‍ക്ക് ഫലപ്രദമെന്ന് പി.എം. ഭാര്‍ഗവ
text_fieldsചെന്നൈ: ചില രോഗങ്ങള്‍ക്ക് ബീഫ് കഴിക്കുന്നത് ഫലപ്രദമാണെന്ന് ആയുര്‍വേദ ആചാര്യന്‍ ചരകന്‍ വ്യക്തമാക്കിയിരുന്നതായി പ്രമുഖ ശാസ്ത്രജ്ഞന്‍ പി.എം. ഭാര്‍ഗവ. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പത്മഭൂഷണ്‍ തിരിച്ചുനല്‍കി രാഷ്ട്രപതിക്ക് എഴുതിയ കത്തിലാണ് ഭാര്‍ഗവ ഇക്കാര്യം പറഞ്ഞത്. 87കാരനായ ഭാര്‍ഗവ സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി സ്ഥാപക ഡയറക്ടറാണ്. ഇടക്കിടെയുള്ള പനി, വരണ്ട ചുമ, തളര്‍ച്ച, ശാരീരികാധ്വാനം മൂലമുള്ള അമിതമായ വിശപ്പ് എന്നിവക്ക് പശു ഇറച്ചി നല്ലതാണെന്ന് ചരകസംഹിതയിലുണ്ടെന്ന് ഭാര്‍ഗവ വ്യക്തമാക്കി. രാജ്യത്ത് അസഹിഷ്ണുതക്ക് വിത്തുപാകുന്നത് ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്ന് ഭാര്‍ഗവ കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ശാസ്ത്രജ്ഞനായി 65 വര്‍ഷത്തെ പരിചയമുള്ള ഞാന്‍ സ്വാതന്ത്ര്യത്തിനുശേഷം വിവിധ കേന്ദ്ര സര്‍ക്കാറുകള്‍ക്ക് ഈ വിഷയത്തില്‍ ഉപദേശം നല്‍കിയിരുന്നു. എന്നാല്‍, മോദി സര്‍ക്കാറിന് ശാസ്ത്രവിഷയങ്ങളില്‍ തീരെ താല്‍പര്യമില്ളെന്നും ഭാര്‍ഗവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.