ബിഹാര്‍ തോല്‍വി: ബി.ജെ.പി ബന്ധം പുനപ്പരിശോധിക്കണമെന്ന് പി.ഡി.പി എം.പി
text_fields
ശ്രീനഗര്‍: ബിഹാര്‍ തെരഞ്ഞെടുപ്പുഫലം ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന് ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പാണെന്ന് പി.ഡി.പിയുടെ ശ്രീനഗറില്‍നിന്നുള്ള പാര്‍ലമെന്‍റംഗം താരിഖ് ഹമീദ് കര്‍റ.
കഴിഞ്ഞ മൂന്നു മാസമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീര്‍ത്തനങ്ങളാലപിച്ച് നടക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പിയുമായുള്ള ബന്ധത്തെ തുടക്കംമുതല്‍ എതിര്‍ത്തിരുന്ന ആളാണ് താരിഖ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തോല്‍വി കാവിരാഷ്ട്രീയത്തെ ഇന്ത്യന്‍ജനത ഒത്തൊരുമിച്ച് തോല്‍പിക്കുന്നതിന്‍െറ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനവേളയില്‍ പ്രഖ്യപിച്ച പ്രത്യേക സാമ്പത്തിക പാക്കേജ് രാഷ്ട്രീയ ചെപ്പടിവിദ്യയാണെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീനഗറില്‍ നടന്ന റാലിക്കിടെ മുഖ്യമന്ത്രിയെ അവഹേളിച്ച സംഭവം തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാലിയില്‍ സഈദിനുശേഷം സംസാരിച്ച മോദി, കശ്മീര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ച അഭിപ്രായങ്ങളെ തള്ളിക്കൊണ്ട് സംസാരിച്ചിരുന്നു.
കശ്മീര്‍ വിഷയത്തില്‍ തനിക്കാരുടെയും ഉപദേശം ആവശ്യമില്ളെന്നാണ് മോദി തുറന്നടിച്ചത്. പി.ഡി.പിയുടെ മുതിര്‍ന്നനേതാവും എംപിയുമായ മുസഫര്‍ ഹുസൈന്‍ ബേഗും ബി.ജെ.പി ബന്ധത്തിനെതിരെ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.