ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ കല്ലുകടിയായി മോദിയുടെ ജീവചരിത്രവിവാദം
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലത്തൊനിരിക്കെ അദ്ദേഹത്തിന്‍െറ ജീവചരിത്രം വിവാദത്തിലായി. മോദിയുടെ ജീവചരിത്രം ‘ദ മോഡി ഇഫക്ട്’ എഴുതാന്‍ വെളിപ്പെടുത്താനാകാത്ത തുക നല്‍കിയെന്ന് ബി.ബി.സി മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച് ‘ദ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. പുസ്തകമെഴുതാന്‍ പറയുന്നതുവരെ മോദിയെക്കുറിച്ച് ലേഖകന്‍ കേട്ടിട്ടുപോലുമില്ളെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടു.
കഴിഞ്ഞവര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയുടെ ഏറ്റവുമടുത്തയാള്‍ ജീവചരിത്രമെഴുതാനാവശ്യപ്പെട്ട് ബി.ബി.സി മാധ്യമപ്രവര്‍ത്തകനായ ലാന്‍സ് പ്രൈസിനെ സമീപിക്കുകയായിരുന്നുവെന്ന്് ‘ദ ടൈംസ്’ വിശദീകരിച്ചു. ഇതിനായി വലിയൊരു തുക വാഗ്ദാനവും ചെയ്തു. ‘ദ മോഡി ഇഫക്ട്’ ഈ വര്‍ഷമാദ്യമാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍, വാര്‍ത്ത യെക്കുറിച്ച് പ്രതികരണമാരാഞ്ഞ ‘ഹിന്ദുസ്ഥാന്‍ ടൈംസി’നോട് മോദിയെക്കുറിച്ച് പഠിക്കാനായി താന്‍ നാലുതവണ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും മോദിയെക്കുറിച്ച് ഒരിക്കലും താന്‍ കേട്ടിട്ടില്ളെന്ന വിവരം ‘ദ ടൈംസി’ന് എവിടെനിന്ന് കിട്ടയതാണെന്ന് തനിക്കറിയില്ളെന്നും പറഞ്ഞു. 2014 ജൂണില്‍ പൊതു തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിറകെയാണ് മോദിയെക്കുറിച്ച് പുസ്തകമെഴുതണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്നും പ്രൈസ് തുടര്‍ന്നു.
‘ഞാനൊരു മാധ്യമപ്രവര്‍ത്തകനും സമകാലീന വിഷയങ്ങളില്‍ തല്‍പരനുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിനെയും പിന്തുടര്‍ന്നിരുന്നു. പുറമേ നിന്നുള്ളയാളെന്ന നിലയില്‍ മോദിയെക്കുറിച്ച് നന്നായറിയാമായിരുന്നു. അതേസമയം, ലണ്ടന്‍ സന്ദര്‍ശനവേളയില്‍ മോദിയെ കാണാന്‍ ഉദ്ദേശിക്കുന്നില്ളെന്നും പ്രൈസ് പറഞ്ഞു. നിരവധി ആക്ടിവിസ്റ്റുകളും മാധ്യമഗ്രൂപ്പുകളും ‘മോദിക്ക് സ്വാഗതമില്ല’ എന്ന കാമ്പയിനുമായി ബ്രിട്ടനില്‍ രംഗത്തിറങ്ങിയതിനിടയിലാണ് ജീവചരിത്രം വിവാദമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.