നെതന്യാഹു ഇന്ത്യാ സന്ദർശനത്തിന്
text_fieldsജറൂസലം: ഇന്ത്യയിൽ ഉടൻ സന്ദർശനത്തിനെത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. ഇതോടെ ഇന്ത്യ സന്ദർശിക്കുന്ന രണ്ടാമത്തെ ഇസ്രായേൽ പ്രധാനമന്ത്രിയാവും നെതന്യാഹു. 2003ൽ പ്രധാനമന്ത്രിയായിരുന്ന ഏരിയൽ ഷാരോൺ ഇന്ത്യയിലെത്തിയിരുന്നു. കഴിഞ്ഞ മാസം രാഷ്ട്രപതി പ്രണബ് മുഖർജി ഇസ്രായേൽ സന്ദർശിച്ചിരുന്നു. അതോടനുബന്ധിച്ച് രാഷ്ട്രപതി നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
ഇസ്രായേലിനെ സാങ്കേതികവിദ്യയുടെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. അതിെൻറ ഭാഗമായി മറ്റു രാജ്യങ്ങൾ ഇസ്രായേലിൽനിന്ന് സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിന് മുൻഗണന നൽകുന്നു. ഇന്ത്യയും ആ രാജ്യങ്ങളുടെ ശ്രേണിയിൽ വരണമെന്നാണ് ആഗ്രഹം. അതിെൻറ ഭാഗമായി ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും നെതന്യാഹു അറിയിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഏറെ ശ്രദ്ധചെലുത്തിയിരുന്നു. മോദി ഇസ്രായേൽ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.