നിതീഷിെൻറ സത്യപ്രതിജ്ഞക്ക് മമത, കെജ്രിവാൾ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പു വിജയത്തിെൻറയും ദീപാവലിയുടെയും ആഘോഷങ്ങൾ കഴിഞ്ഞതോടെ ബിഹാറിൽ മഹാസഖ്യ മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ വ്യാഴാഴ്ച മുതൽ സജീവമാകും. ഔപചാരിക പ്രക്രിയകൾ 14ന് നടക്കുന്ന മന്ത്രിസഭായോഗത്തോടെ തുടങ്ങുമെന്ന് മുഖ്യമന്ത്രി നിതീഷ്കുമാർ അറിയിച്ചു. അന്ന് ഉച്ചക്ക് ചേരുന്ന സഖ്യത്തിെൻറ പാർലമെൻററി പാർട്ടി യോഗം നേതാവിനെ തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ തീയതിയും വേദിയും നിശ്ചയിക്കുകയും ചെയ്യും. ആർ.ജെ.ഡി നേതാക്കളാരെങ്കിലും ഉപ മുഖ്യമന്ത്രിയാകുമോ എന്നകാര്യത്തിൽ നിതീഷോ ലാലുവോ ഇനിയും കൃത്യമായ മറുപടി നൽകിയിട്ടില്ല. എല്ലാം അതിെൻറ സമയത്ത് അറിയിക്കുമെന്നാണ് കഴിഞ്ഞദിവസം ഗവർണർക്ക് ദീപാവലി ആശംസ നേരാനെത്തിയ നിതീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ഈമാസം 20ന് നിതീഷിെൻറ പ്രിയ വേദിയായ ഗാന്ധിമൈതാനിയിൽ സത്യഗ്രഹച്ചടങ്ങ് നടത്താനാണ് ആലോചനകളെന്നറിയുന്നു. സാധാരണക്കാരായ ജനങ്ങളെ പൂർണമായി ഉൾക്കൊള്ളിച്ചായിരിക്കും പരിപാടി. നിതീഷിനൊപ്പംനിന്ന ബി.ജെ.പി വിരുദ്ധ മുഖ്യമന്ത്രിമാരായ മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, നവീൻ പട്നായിക് എന്നിവർ ചടങ്ങിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.