പാരിസ് ഭീകാരാക്രമണം: ഇന്ത്യന്‍ നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
text_fieldsന്യൂഡല്‍ഹി: പാരിസ് ഭീകാരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് അടക്കമുള്ള പ്രധാന നഗരങ്ങളില്‍ കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡല്‍ഹിയില്‍ വിദേശരാജ്യങ്ങളുടെ എംബസികള്‍ക്കും മന്ത്രാലയം ആസ്ഥാനങ്ങള്‍ക്കും നല്‍കി വരുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഇരട്ടിയാക്കി. ഫ്രഞ്ച് എംബസിയും പരിസരവും പ്രത്യേക നിരീക്ഷണത്തിലാണ്. വിമാനത്താവളം, മെട്രോ, പ്രധാന റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. പാരീസില്‍ നടന്നതിന് സമാനമായ ആക്രമണം ആവര്‍ത്തിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ വിശദീകരിച്ചു.
പാരീസ് ആക്രമണത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവര്‍ അപലപിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി രാഷ്ട്രപതിഭവന്‍ പുറപ്പെടുവിച്ച സന്ദേശത്തില്‍ പറഞ്ഞു. ഭീകരാക്രമണത്തില്‍ ഫ്രാന്‍സിലെ ഇന്ത്യക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് പാരിസിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ മരിക്കുകയോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തതായി ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.