കുടക് സംഘര്‍ഷം: റിട്ട. ജഡ്ജി അന്വേഷിക്കും
text_fieldsവീരാജ്പേട്ട: ടിപ്പു ജയന്തി പരിപാടികളുമായി ബന്ധപ്പെട്ട് കുടക് ജില്ലയില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവങ്ങള്‍ റിട്ട. ജഡ്ജി അന്വേഷിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര്‍. ഇന്നലെ രാവിലെ കുശാല്‍ നഗര്‍ വഴി മടിക്കേരിയിലത്തെിയ മന്ത്രി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും മേഖലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എന്തുവിലകൊടുത്തും കുടകിന്‍െറ സമാധാന സൗഹൃദ പൈതൃകം നിലനിര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ക്ക് കാരണക്കാരായവര്‍ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. രാജ്യത്തെ കരസേനയില്‍ ഉന്നത പദവികള്‍ അലങ്കരിച്ച് രാഷ്ട്രരക്ഷക്ക് വമ്പിച്ച സംഭാവനകള്‍ നല്‍കിയവരാണ് കുടകര്‍. സമാധാന സൗഹൃദ പൈതൃകത്തിന് കോട്ടംതട്ടുന്ന ഒരു നീക്കവും ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല. ആരും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ളെന്നും മന്ത്രി പരമേശ്വര്‍ പറഞ്ഞു. മൊത്തം അന്വേഷണ ചുമതല മൈസൂരു ജില്ലാ കലക്ടര്‍ ഡി. ശിഖക്കാണ്.
അക്രമികളുടെ വെടിയേറ്റ് മരിച്ച ഷാഹുല്‍ ഹമീദിന്‍െറ സിദ്ധാപുരത്തെ വീടും സംഘര്‍ഷത്തിനിടെ മരിച്ച മാദാപുരത്തെ കുട്ടപ്പയുടെ വീടും ആഭ്യന്തര മന്ത്രി മന്ത്രി സന്ദര്‍ശിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു, മുന്‍ മന്ത്രിയും എം.എല്‍.സിയുമായ ടി. ജോണ്‍, ഡി.സി.സി പ്രസിഡന്‍റ് ബി.ടി. പ്രദീപ്, കെ.പി.സി.സി സെക്രട്ടറി മിട്ടു ചങ്കപ്പ, ബോര്‍ഡ് ചെയര്‍മാന്മാരായ ടി.പി. രമേശ്, വീണാ അച്ചയ്യ, കെ.പി. ചന്ദ്രകല, വി.പി. ശശിധര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
അതിനിടെ സിദ്ധാപുരത്തെ ശാഹുല്‍ ഹമീദ് എന്ന യുവാവിന് വെടിയേറ്റ സ്ഥലം ദക്ഷിണ മേഖലാ ഐ.ജി ബി.കെ. സിങ് സന്ദര്‍ശിച്ചു. ലഭ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ പഞ്ചായത്തിലെ അംഗത്തിന്‍െറ മകന്‍െറ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. സംഭവങ്ങളുമായി ബന്ധപ്പെട്ട് 95 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
നിരോധാഞ്ജ പതിനഞ്ച് വരെ നീട്ടി
മംഗളൂരു: ബണ്ട്വാള്‍ സംഭവവുമായി ബന്ധപ്പെട്ട് ഭീകരാന്തരീക്ഷം നിലനിന്നിരുന്ന ജില്ല ഇന്നലെ ഉച്ചയോടെ സാധാരണ നിലയിലായി. എന്നാല്‍, സംഘര്‍ഷം തടയാന്‍ പ്രഖ്യാപിച്ച 144ാം വകുപ്പ് നിരോധാഞ്ജ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ നവംബര്‍ പതിനഞ്ചിന് രാത്രി പത്തുമണി വരെ നീട്ടിയിട്ടുണ്ട്. നെഹ്റു ജയന്തിയോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന കുട്ടികളുടെ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.
പിലിക്കുള ഡോ. ശിവരാമകാരന്ത് പാര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മക്കള ഹബ്ബ പരിപാടികളും മാറ്റിവെച്ചു. നെഹ്റു ജന്മദിനത്തില്‍ ബി.ജെ.പി സുബ്രഹ്മണ്യം മുതല്‍ കട്ടീല്‍ വരെ നടത്താനിരുന്ന ജനസങ്കല്‍പ പദയാത്രയും മാറ്റിവെച്ചു. യത്തെിനഹോളെ കുടിവെള്ള പദ്ധതിക്കെതിരെ സഹ്യാദ്രി സംരക്ഷണ സഞ്ചയ നടത്താന്‍ നിശ്ചയിച്ചിരുന്ന മോട്ടോര്‍ ബൈക്ക് റാലി നവംബര്‍ 22ലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.