'അസഹിഷ്ണുത' വിവാദം പണം നൽകി ഉണ്ടാക്കിയതെന്ന് വി.കെ സിങ്
text_fieldsലോസാഞ്ചലസ്: രാജ്യത്ത് അസഹിഷ്ണുതക്കെതിരെ നടക്കുന്ന പ്രചാരണം പണം നൽകി നിർമിച്ചെടുത്തതാണെന്ന് കേന്ദ്ര മന്ത്രി വി.കെ സിങ്. ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ഇതെന്നും അനാവശ്യ വിവാദമാണ് ഇതിലൂടെ ഉണ്ടാക്കിയതെന്നും വി.കെ സിങ് യു.എസിൽ പറഞ്ഞു.
ഇന്ത്യയിലെ അസഹിഷ്ണുതയെ പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.കെ സിങ്. ഇന്ത്യൻ മാധ്യമങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ഞാൻ പറയുന്നില്ല. ഡൽഹി തെരഞ്ഞെടുപ്പിന് മുമ്പ് വേറൊരു തരത്തിലുള്ള പ്രചാരണമായിരുന്നു ഇവിടെ നടന്നത്. ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുന്നു എന്നും ക്രൈസ്തവർ ഒറ്റപ്പെടുന്നു എന്നൊക്കെയായിരുന്നു പ്രചാരണം. ചർച്ചിൽ നടന്ന ചെറിയ ഒരു മോഷണശ്രമമാണ് ഇത്തരത്തിൽ പെരുപ്പിച്ച് കാട്ടിയത്. കാരണം ചിലർക്ക് അവിടെ വോട്ട് ശേഖരിക്കണമായിരുന്നു. അതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നു. അത്തരം മാധ്യമപ്രചാരണങ്ങൾ പണം നൽകിയുള്ളതാണോ എന്നത് വ്യക്തമല്ല എന്നും മുൻ കരസേനാ മേധാവി കൂടിയായ വി.കെ സിങ് പറഞ്ഞു.
ഇതേ രീതിയിലാണ് അസഹിഷ്ണുതക്കെതിരെയുള്ള പ്രചാരണവും. ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് ശക്തമായി നടന്നിരുന്ന ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം കാണാനില്ല. ഇതിലൂടെ ഇതിലെ രാഷ്ട്രീയ അജണ്ട വ്യക്തമാണെന്നും സിങ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.