മാട്ടിറച്ചി നിരോധം: ജഡ്ജി പിന്മാറി
text_fields
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ മാട്ടിറച്ചി നിരോധ നിയമത്തിനെതിരെയുള്ള പൊതുതാല്‍പര്യ ഹരജികളില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ബോംബെ ഹൈകോടതി ജഡ്ജി പിന്മാറി.
മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് അഭയ് ഓകക്ക് ഒപ്പം വാദംകേള്‍ക്കാനിരുന്ന ജസ്റ്റിസ് ഗൗതം പട്ടേലാണ് തിങ്കളാഴ്ച താനിരിക്കുന്ന ബെഞ്ചില്‍ ഈ ഹരജി പാടില്ളെന്നു പറഞ്ഞ് പിന്മാറിയത്. 2012ല്‍ കര്‍ണാടകയിലെ മാട്ടിറച്ചി നിരോധവുമായി ബന്ധപ്പെട്ട് ലേഖനമെഴുതിയതിനാലാണ് പിന്മാറ്റം. അന്ന് അഭിഭാഷകനായിരുന്നുവെന്നും ഒരു പത്രത്തില്‍ അച്ചടിച്ച ലേഖനത്തില്‍ തന്‍െറ അഭിപ്രായം രേഖപ്പെടുത്തിയിരിക്കെ ഹരജികളില്‍ വാദം കേള്‍ക്കുന്നത് ശരിയല്ളെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജസ്റ്റിസ് അഭയ് ഓകക്കൊപ്പം മറ്റൊരു ജൂനിയര്‍ ജഡ്ജിയെ നിയോഗിച്ച് വാദം കേള്‍ക്കല്‍ തുടരും.
പോത്തൊഴിച്ചുള്ള മാടുകളെ അറുക്കുന്നതും ഇറച്ചി കൈവശംവെക്കുന്നതും കഴിക്കുന്നതും നിരോധിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ ബില്ലിന് കഴിഞ്ഞ ഫെബ്രുവരി 15നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.