മദ്രാസ് ഹൈകോടതി ഇനി അതീവ സുരക്ഷാ പട്ടികയില്‍
text_fields
ചെന്നൈ: അഭിഭാഷകരുടെ അനിയന്ത്രിതമായ പെരുമാറ്റങ്ങളത്തെുടര്‍ന്ന് മദ്രാസ് ഹൈകോടതിയുടെ സുരക്ഷ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ് ) ഏറ്റെടുത്തു. വിമാനത്താവള സുരക്ഷാ പ്രോട്ടോക്കോളിന് തുല്യമായ നടപടിക്രമങ്ങളായിരിക്കും ഹൈകോടതി പരിസരത്തും നടപ്പാക്കുകയെന്ന് സേനാ ദക്ഷിണ മേഖല ഇന്‍സ്പെക്ടര്‍ ജനറല്‍ വിനയ് തോഷ് മിശ്ര അറിയിച്ചു.
മൂന്നു ഗേറ്റുകളിലൂടെ മാത്രമേ കോടതി പരിസരത്തേക്ക് ഇനി മുതല്‍ പ്രവേശമുണ്ടാകൂ. ഉള്ളില്‍ പ്രവേശിക്കാന്‍ തക്കതായ കാരണവും ഒൗദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകളും നിര്‍ബന്ധമാക്കി. ബാഗേജുകള്‍ പ്രത്യേക പരിശോധനക്ക് വിധേയമാക്കും. കോടതി പരിസരത്ത് 650 സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. സി.ഐ.എസ്.എഫ് സുരക്ഷയിലായതോടെ മദ്രാസ് ഹൈകോടതി അതീവ സുരക്ഷാ മേഖലയായി മാറി. കോടതിക്ക് പുറത്തെ സുരക്ഷ സംസ്ഥാന പൊലീസിനായിരിക്കും. ഇതോടൊപ്പം ഹൈകോടതിയുടെ മധുര ബെഞ്ചും കേന്ദ്രസേനയുടെ സുരക്ഷയിലായി.
തമിഴ് വ്യവഹാര ഭാഷയാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന്‍െറ കോടതി മുറിയില്‍ ഒരു സംഘം അഭിഭാഷകര്‍ ദിവസം മുഴുവന്‍ പ്രതിഷേധം ഉയര്‍ത്തിയതാണ് പുതിയ സുരക്ഷാ സംവിധാനത്തിലേക്ക് നയിക്കാന്‍ കാരണമായത്. കോടതിക്ക് സുരക്ഷ നല്‍കുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍ അടങ്ങിയ ബെഞ്ച് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഒക്ടോബര്‍ 15ന് ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 16. 6 കോടി രൂപ സി.ഐ.എസ്.എഫിന് കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് ശരിവെക്കു
കയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.