കേരള ഹൗസിലെ ബീഫ് വിവാദക്കാരന് ഗോദ്സെ ദിനത്തില്‍ ആദരം
text_fieldsന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയുടെ ഘാതകന്‍ ഗോദ്സെ തൂക്കിലേറ്റിയതിന്‍െറ ഓര്‍മക്ക് ബലിദാന ദിനം ആചരിച്ച ചടങ്ങില്‍ ‘ബീഫ് സമരസേനാനി’ക്കും എം.എല്‍.എയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ചവര്‍ക്കും ആദരം.
ന്യൂഡല്‍ഹി കേരള ഹൗസില്‍ ബീഫ് വില്‍ക്കുന്നുവെന്ന പേരില്‍ കുഴപ്പം സൃഷ്ടിച്ച് പിടിയിലായ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത ഉള്‍പ്പെടെ 12 പേരെയാണ് ഹിന്ദുത്വ മുന്നേറ്റത്തിന് സംഭാവന നല്‍കിയവര്‍ എന്ന പേരില്‍ അഖില്‍ ഭാരത ഹിന്ദു മഹാസഭ ആദരിച്ചത്.
ശക്തമായ എതിര്‍പ്പ് നേരിട്ടെങ്കിലും ഹിന്ദുത്വ ആശയത്തിന് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ സംഭവം ഉപകരിച്ചു എന്നാണ് സഭയുടെ വിലയിരുത്തല്‍. ഗുപ്തയുടെ കൂട്ടാളിയായിരുന്ന മോഹിത് രാജ്പുതിനും ആദരം ലഭിച്ചു.
കശ്മീര്‍ എം.എല്‍.എ എഞ്ചിനീയര്‍ റാഷിദ് പ്രസ് ക്ളബ് ഓഫ് ഇന്ത്യയില്‍ വാര്‍ത്താ സമ്മേളനം നടത്തവെ ദീപക് ശര്‍മ, ദേവേന്ദ്ര ഉപാധ്യായ എന്നിവരുടെ നേതൃത്വത്തില്‍ മുഖത്ത് കരിഓയില്‍ ഒഴിച്ച സംഭവവും നേട്ടമായി എന്നും സംഘടന കാണുന്നു. മതത്തിനായുള്ള പോരാട്ടത്തില്‍ അടിയുറച്ച് പിന്നിലുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും സഭ ദേശീയ പ്രസിഡന്‍റ് ചന്ദ്രപ്രകാശ് കൗശിഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.