ഇന്ത്യൻ ആക്രമണത്തിന് ഐ.എസും ലഷ്കറും കൈകോർക്കാൻ സാധ്യത
text_fieldsജമ്മു: ഇന്ത്യയിൽ ആക്രമണം നടത്താൻ തീവ്രവാദ സംഘടനകളായ ഐ.എസും പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയ്യിബയും കൈകോർക്കാൻ സാധ്യതയുണ്ടെന്ന് ഉന്നത സൈനിക കമാൻഡർ. 16 സൈനിക വിഭാഗം കമാൻഡിങ് ജനറൽ ഒാഫീസർ ലഫ്. ജനറൽ ആർ.ആർ നിംബോർഖറാണ് ഇക്കാര്യമറിയിച്ചത്.
പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയിൽ 700ലധികം തീവ്രവാദ പരിശീലന കേന്ദ്രങ്ങളുണ്ട്. മേഖലയിലെ 37ഒാളം ക്യാമ്പുകളിൽ സജീവ പ്രവർത്തനം ഉള്ളതായി ഉധംപൂർ ആക്രമണത്തിൽ ജീവനോടെ പിടിയിലായ പാക് തീവ്രവാദി നവീദ് മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ക്യാമ്പിൽ 20 മുതൽ 30 വരെ തീവ്രവാദികളാണുള്ളത്. അതിർത്തി വഴി ഇന്ത്യയിൽ നുഴഞ്ഞു കയറി ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതി. ഈ നീക്കങ്ങൾ തകർക്കുകയാണ് സൈന്യത്തിന്‍റെ ലക്ഷ്യമെന്നും ആർ.ആർ നിംബോർഖർ പറഞ്ഞതായി ഐ.ബി.എൻ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.