ഷീനാ ബോറ വധക്കേസ്: പീറ്റർ മുഖർജിക്കെതിരെ കൊലക്കുറ്റം
text_fieldsമുംബൈ: ഷീനാ ബോറ വധക്കേസിൽ ഇ്രന്ദാണി മുഖർജയുടെ ഭർത്താവും സ്റ്റാർ ഇന്ത്യ മുൻ മേധാവിയുമായ പീറ്റർ മുഖർജിക്കെതിരെ കൊലക്കുറ്റം ചുമത്തി. ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങളാണ് സി.ബി.െഎ ചുമത്തിയത്. പീറ്റർ മുഖർജി ഉൾപ്പെടെ മുഴുവൻ പ്രതികളെയും നവംബർ 23 വരെ സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു.
ഷീനാ ബോറ വധക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ദ്രാണി മുഖർജി ഉൾപ്പെടെ എല്ലാ പ്രതികളെയും മുംബൈയിലെ സി.ബി.ഐ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി. ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജിവ് ഖന്ന, അദ്ദേഹത്തിന്‍െറ ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇവരുടെ കസ്റ്റഡി കാലാവധി ഡിസംബര്‍ മൂന്ന് വരെ നീട്ടി.
പീറ്ററുടെ സഹോദരന്‍ ഗൗതം മുഖര്‍ജി, ഇയാളുടെ മകന്‍ രാഹുല്‍ മുഖര്‍ജി എന്നിവരും കോടതിയിലത്തെിയിരുന്നു. സി.ബി.ഐ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുമെന്ന് ഷീനയുടെ സഹോദരന്‍ മിഖായേല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്‍െറ സഹോദരിക്ക് നീതി കിട്ടണമെന്ന് മിഖയേല്‍ ആവര്‍ത്തിച്ചു.
Sheena Bora murder case: Indrani Mukerjea, Sanjeev Khanna and driver Shyamvar Rai brought to Killa court in Mumbai pic.twitter.com/9o5Lq9h517
— ANI (@ANI_news) November 20, 2015
ഇന്ദ്രാണിയുടെ ഇപ്പോഴത്തെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയെ സി.ബി.ഐ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ സി.ബി. ഐ കുറ്റപത്രം സമര്‍പ്പിച്ച ദിവസം തന്നെയാണ് പീറ്റര്‍ മുഖര്‍ജി അറസ്റ്റിലായത്. കേസില്‍ ഇതുവരെ പീറ്റര്‍ മുഖര്‍ജിയെ സി.ബി.ഐ പ്രതിചേര്‍ത്തിരുന്നില്ല. എന്നാല്‍ ഷീനയെ കൊന്നതിനെ പറ്റി പീറ്ററിന് അറിയാമായിരുന്നു എന്ന് സി.ബി.ഐക്ക് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. പീറ്ററിനേയും മകന്‍ രാഹുലിനെയും ചോദ്യം ചെയ്യുന്നതിനായി ഉച്ചക്കു സി.ബി.ഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഷീനയുടെ കാമുകനായിരുന്നു രാഹുല്‍.
ഇന്ദ്രാണി മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഷീന ബോറയെ കൊലപ്പെടുത്തി മറവുചെയ്തു എന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. ഇന്ദ്രാണിയുടെ ആദ്യഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ രവി എന്നിവര്‍ ചേര്‍ന്നാണ് 24കാരിയായ ഷീനയെ കൊലപ്പെടുത്തിയതായി സി.ബി.ഐ കണ്ടത്തെിയത്. 1000 പേജുള്ള കുറ്റപത്രത്തില്‍ 150 സാക്ഷികളെയാണ് പരാമര്‍ശിച്ചിരിക്കുന്നത്. 200 രേഖകളും സി.ബി.ഐ സമര്‍പ്പിച്ചു. കേസില്‍ ഇന്ദ്രാണി മുഖര്‍ജി ആഗസ്റ്റ് മുതല്‍ ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.