വിദ്യാര്‍ഥിപ്രതിരോധം: ആദിത്യനാഥിന് അലഹബാദ് സര്‍വകലാശാലയില്‍ കയറാനായില്ല
text_fieldsന്യൂഡല്‍ഹി: വിദ്വേഷപ്രസംഗങ്ങള്‍ നടത്തി രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കോളജ് വളപ്പിനുള്ളില്‍ കടത്തില്ല എന്ന ശപഥം അലഹബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പാലിച്ചു.
വര്‍ഗീയപ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധനായ എം.പി യോഗി ആദിത്യനാഥിനെക്കൊണ്ട് സര്‍വകലാശാല യൂനിയന്‍ പരിപാടി ഉദ്ഘാടനം ചെയ്യിക്കാനുള്ള സംഘ്പരിവാര്‍ വിദ്യാര്‍ഥിസംഘടനയായ എ.ബി.വി.പിയുടെ നീക്കമാണ് വിദ്യാര്‍ഥികളുടെ സംഘടിത പ്രതിഷേധത്തെ തുടര്‍ന്ന് പൊളിഞ്ഞത്. സര്‍വകലാശാലാചരിത്രത്തില്‍ ആദ്യമായി അധ്യക്ഷപദവിയിലത്തെിയ വിദ്യാര്‍ഥിനിയായ റിച്ചാ സിങ്ങിന്‍െറ അനുമതിയില്ലാതെ അവരുടെ പേരും ചിത്രവും ചേര്‍ത്താണ് എ.ബി.വി.പി ക്ഷണപത്രികയും നോട്ടീസും തയാറാക്കിയത്.
എന്നാല്‍, തന്‍െറ അറിവോടെയല്ല എന്നും വിവിധ മതസ്ഥര്‍ പഠിക്കുന്ന കാമ്പസില്‍ ആദിത്യനാഥിനെപ്പോലൊരാള്‍ പ്രസംഗിച്ചാല്‍ സംഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ആര് ഉത്തരവാദിത്തം പറയും എന്നും ചോദിച്ച് റിച്ച രംഗത്തുവന്നു.കഴിഞ്ഞരാത്രി അവര്‍ നിരാഹാരസമരവും ആരംഭിച്ചു. ഇദ്ദേഹത്തിന്‍െറ സാന്നിധ്യം സര്‍വകലാശാലയെ മലിനമാക്കുമെന്നും സംയുക്ത വിദ്യാര്‍ഥിസംഘടന കുറ്റപ്പെടുത്തി. വിവിധ വിദ്യാര്‍ഥിസംഘടനകള്‍ വായ മൂടിക്കെട്ടി പ്രകടനവും നിരാഹാരസമരവും ആരംഭിച്ചതോടെ സര്‍വകലാശാല അധികൃതര്‍ പരിപാടിയുടെ അനുമതി റദ്ദാക്കി. ചടങ്ങിന് പുറപ്പെട്ട എം.പിയെ വഴിയില്‍വെച്ച് മിര്‍സാപുര്‍ ജില്ലാ അധികൃതര്‍ തടയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.