ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യൻ രാജ്യങ്ങളുടേത്-മോദി
text_fieldsക്വലാലംപുർ: ജനസഖ്യയല്ല, ജനങ്ങളുടെ ആവേശമാണ് വളർച്ചയിലേക്ക് നയിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിൽ 13-മത് ആസിയാൻ ഉച്ചകോടിയിൽ അംഗ രാജ്യങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. എല്ലാ മേഖലകളിലേയും മാറ്റമാണ് ഇന്ത്യയുടെ ലക്ഷ്യം. കാർഷിക വ്യാവസായിക രംഗങ്ങളിലും നിക്ഷേപങ്ങളിലും വലിയ മാറ്റങ്ങൾ പ്രകടമായെന്നും മോദി പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യൻ രാജ്യങ്ങളുടേതാണ്. ആസിയാൻ രാജ്യങ്ങൾ സാമ്പത്തിക ശക്തി കേന്ദ്രങ്ങളാകും. ഇതാണ് ആസിയാൻ രാജ്യങ്ങളുടെ വളർച്ചാ നിരക്ക്് വ്യക്തമാക്കുന്നത്. ഇന്ത്യയും ആസിയൻ രാജ്യങ്ങളും പരസ്പരം പങ്കാളികളാണ്. ഇന്ത്യൻ സമ്പദ്ഘടന പുരോഗതിയുടെ പാതയിലാണെന്നും മോദി ചൂണ്ടിക്കാട്ടി.
18 മാസം മുമ്പ് അധികാരത്തിലെത്തിയപ്പോൾ വലിയ വെല്ലുവിളികളാണ് നേരിട്ടത്. പരിവർത്തനത്തിന് വേണ്ടിയുള്ള നവീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതൊരു ദീർഘയാത്രയുടെ തുടക്കമാണ്. ലക്ഷ്യത്തിലെത്തുമ്പോൾ ഇന്ത്യയിൽ വലിയ പരിവർത്തനങ്ങൾ സംഭവിക്കുമെന്നും മോദി വ്യക്തമാക്കി.
അതേ സമയം, മോദിയുടെ സന്ദർശനത്തിനെതിരെ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ മലേഷ്യയിൽ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.