ഒരു വർഷത്തിനിടെ രാജ്യത്ത് 630 വർഗീയ സംഘർഷങ്ങൾ
text_fieldsന്യൂഡൽഹി: ഇൗ വർഷം ഒക്ടോബർ വെര രാജ്യത്ത് 630 ഒാളം വർഗീയ സംഘർഷങ്ങളുണ്ടായതായും 86 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ നാലു മാസത്തിനിടെ 300 വർഗീയ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാർലമെൻററി സമിതിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ വലിയ വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ലെന്നും രണ്ട് പ്രധാന വർഗീയ സംഘർങ്ങൾ മാത്രമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതാലി, ദാദ്രി സംഭവങ്ങളെയാണ് പ്രധാന വർഗീയ സംഘർഷങ്ങളായി റിപ്പോർട്ടിൽ എടുത്തുപറയുന്നത്. പള്ളിക്കു നേരെയുണ്ടായ അക്രമമാണ് അതാലിയിൽ സംഘർഷത്തിലേക്ക് നയിച്ചതെങ്കിൽ വീട്ടിൽ പശുവിെൻറ ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ചാണ് ദാദ്രിയിൽ ജനക്കൂട്ടം അമ്പതുകാനായ മുഹമ്മദ് അഖ്ലാക്കിനെ മർദിച്ചു കൊലപ്പെടുത്തിയത്. വർഗീയ സംഘർഷങ്ങളെ നിയന്ത്രിക്കേണ്ടത് ക്രമസമാധാന ചുമതലയുള്ള സംസ്ഥാനങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
മതങ്ങളെയും മത ചിഹ്നങ്ങളെയും സോഷ്യൽ മീഡിയയിലൂടെ മോശമായി ചിത്രീകരിക്കുന്നത് വർഗീയ സംഘർഷങ്ങൾക്ക് കാരണമാവുന്നു. മതഘോഷയാത്രകൾ സംബന്ധിച്ച തർക്കങ്ങൾ, ലിംഗപരാമയ പ്രശ്നങ്ങൾ, സ്വത്തു തർക്കങ്ങൾ, രാഷ്ട്രീയ വൈരം തുടങ്ങിയവയും വർഗീയ സംഘർഷങ്ങൾക്ക് കാരണമാവാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോണ്‍ഗ്രസ് എം.പി ഭട്ടാചാര്യ അധ്യക്ഷനായ പാര്‍ലമെൻററി സമിതിക്ക് മുമ്പാകെയാണ് ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 10 രാജ്യസഭ അംഗങ്ങളും 21 ലോക്സഭ അംഗങ്ങളും ഉൾപ്പെട്ടതാണ് സമിതി. അതേസമയം റിപ്പോർട്ടിൽ വർഗീയ സംഘർഷങ്ങളെ െചറുതാക്കി കാണിക്കാനും കേന്ദ്രസർക്കാർ ശ്രമം നടത്തിയെന്ന് സമിതി അംഗമായ ഡി. രാജ കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി പാർലെമൻററി സമിതിക്ക് മുന്നിൽ ഹാജരായിരുന്നില്ല. വർഗീയ സംഘർഷം പോലെയുള്ള സുപ്രധാന വിഷയത്തിൽ പോലും പാർലെമൻററി സമിതിക്ക് മുന്നിൽ വിശദീകരണം നൽകാൻ ആഭ്യന്തര സെക്രട്ടറി ശ്രമിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.